വെറും രണ്ട് മിനിറ്റുകൊണ്ട് ഫൈഡ്റൈസ് ഉണ്ടാക്കാം. ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. നാവിൽ കൊതിയൂറും അടിപൊളി ഫ്രൈഡ് റൈസ്.

നമ്മളെല്ലാവരും ഫ്രൈഡ് റൈസ് ഇഷ്ടപ്പെടുന്ന ആളുകളാണ്. പലപ്പോഴും കടകളിൽ നിന്ന് ലഭിക്കുന്ന അത്ര ടേസ്റ്റിയായ ഫ്രൈഡ്റൈസ് വീടുകൾ ഉണ്ടാക്കാൻ സാധിക്കാറില്ല. പലർക്കും ഫ്രൈഡ് റൈസിന്റെ  രുചിക്കൂട്ട് കൃത്യമായി അറിയാത്തതാണ് ഇതിന് കാരണം.

അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി നമുക്ക് വളരെ പെട്ടെന്ന്  തയ്യാറാക്കാവുന്ന ഒരു ഫ്രൈഡ് റൈസ് റെസിപ്പി ട്രൈ ചെയ്യാം. ഇതിനായി ആദ്യം ഒരു പാനിൽ എണ്ണ അടുപ്പത്തുവയ്ക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റുക. ഏകദേശം ബ്രൗൺ കളർ ആകുന്നതുവരെ ലോ ഫ്ലേയിമിൽ വഴറ്റിയെടുക്കുക.

ശേഷം ഇതിലേക്ക് മഞ്ഞൾപൊടി, ആവശ്യത്തിന് മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് കുരുമുളകുപൊടി ആഡ് ചെയ്യുക.കുരുമുളകുപൊടിയും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ഫ്രൈഡ് റൈസ് ഉണ്ടാക്കാനാവശ്യമുള്ള  റൈസ് ആഡ് ചെയ്തു കൊടുക്കുക.

ഈ റൈസ്  നേരത്തെതന്നെ വേവിച്ചു വയ്ക്കാൻ  ശ്രദ്ധിക്കണം. ശേഷം ഇത് നന്നായി ഇളക്കി മസാലകൾ എല്ലാം യോജിപ്പിക്കുക. ശേഷം ഇതിനു മുകളിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലപോലെ മിക്സ് ചെയ്യുക. ഒരു രണ്ടു മിനിറ്റ് നേരം ഇത്തരത്തിൽ ഇളക്കി യോജിപ്പിച്ചതിനുശേഷം മുകളിൽ മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക.

അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു ഫ്രൈഡ് റൈസ് തയ്യാറാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കണം. കറി ഉണ്ടാക്കാനൊക്കെ മടിയുള്ള ദിവസങ്ങളിൽ ഇങ്ങനെ ഉണ്ടാക്കി കഴിക്കാവുന്നതാണ്. വളരെ ടേസ്റ്റി  ആണെന്ന് മാത്രമല്ല വളരെ എളുപ്പവുമാണ് ഇതുണ്ടാക്കാൻ.

x