വീട്ടിൽ മൈദ ഉണ്ടോ? എങ്കിൽ ഇത് ട്രൈ ചെയ്യാതിരിക്കരുത്. ഞൊടിയിടയിൽ ഉണ്ടാക്കാം സ്വാദിഷ്ടമായ ആവിയിൽ വേവിച്ച പലഹാരം.

പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പ്രത്യേകിച്ച് മലയാളികൾ. ചായയോടൊപ്പം പലഹാരം നിർബന്ധമുള്ള ആളുകളാണ് നമ്മളെല്ലാവരും. അത്തരത്തിൽ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ചായ കടി നമുക്ക് ഉണ്ടാക്കി നോക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന  ആവിയിൽ വേവിച്ച പലഹാരം ആണിത്.

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ആദ്യമായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് മൈദ ചേർക്കുക. ശേഷം മൈദ നല്ലതുപോലെ ഒന്ന് ചൂടാക്കിയെടുക്കുക. ഇത്തരത്തിൽ ചൂടാക്കി എടുത്ത മൈദപ്പൊടി ഒന്ന് തണുക്കാൻ അനുവദിക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കുക.

ഒരു  ഫ്ലേവറിനും മണത്തിനുമായി ഏലക്ക തൊലി കളഞ്ഞതിനുശേഷം ചേർക്കുക. ഇതിനുശേഷം ചേർത്ത് കൊടുക്കേണ്ടത് തേങ്ങാപ്പാൽ ആണ്. മൈദയുടെ അളവിനനുസരിച്ച് തേങ്ങാപ്പാൽ എടുക്കുന്നതിനായി ശ്രദ്ധിക്കണം. ശേഷം ഇത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക. മാവ് കട്ടി ആയിട്ടാണ് ഇരിക്കുന്നതെങ്കിൽ ലൂസ് ആക്കാൻ ആയി ആവശ്യത്തിന് തേങ്ങാപ്പാൽ ചേർക്കുക.

ശേഷം ഒന്നുകൂടി അടിച്ചെടുക്കാൻ ശ്രദ്ധിക്കണം. മാവ് നല്ല ലൂസായി കിട്ടേണ്ടതുണ്ട്. ശേഷം ഒരു സ്റ്റീൽ പാത്രം എടുത്ത് അതിൽ നെയ്യോ ബട്ടറോ  നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.  അതിനുശേഷം തയ്യാറാക്കിയിരിക്കുന്ന മാവ് ആ സ്റ്റീൽ പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം തിളക്കാൻ ആയി വെക്കുക.

വെള്ളം തിളച്ചുവരുമ്പോൾ ഈ സ്റ്റീൽ പാത്രം വെള്ളത്തിലേക്ക് വെച്ച് വേവാൻ ആയി അനുവദിക്കുക. സാധാരണരീതിയിൽ ആവിയിൽ വേവിച്ചാലും മതിയാകും. ഏകദേശം 20 മിനിറ്റ് നേരം വേവിക്കണം. ആവി വീഴാതിരിക്കാൻ മൂടി വെക്കാനാനും ശ്രദ്ധിക്കണം.

ഇതോടെ   എളുപ്പമായി ഉണ്ടാക്കാൻ സാധിക്കുന്ന സ്വാദിഷ്ഠമായ ഒരു പലഹാരം റെഡി ആയി കഴിഞ്ഞിരിക്കുന്നു. വളരെ കുറവ് സമയം മാത്രമേ ഈ ഒരു പലഹാരം ഉണ്ടാക്കാനായി വേണ്ടി വരുന്നുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കണം.

x