മത്തി മുളകിട്ടത് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. നാവിൽ കൊതിയൂറും ആലപ്പുഴ സ്പെഷ്യൽ മത്തി മുളകിട്ടത്.

മലയാളികളുടെ ദേശീയ മത്സ്യം ആണല്ലോ മത്തി. മത്തിക്കറി എല്ലാവരും വീട്ടിൽ വയ്ക്കാറുണ്ട്. എന്നാൽ ഇന്ന് ആലപ്പുഴ സ്റ്റൈലിൽ വ്യത്യസ്തമായി ‘ മത്തി മുളകിട്ടത് ‘ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി 10 ചെറിയ മത്തി എടുക്കുക. വലിയ മത്തി ആണ് എടുക്കുന്നതെങ്കിൽ ഒന്ന് കഴുകി വൃത്തിയാക്കിയ ശേഷം കത്തികൊണ്ട് വരഞ്ഞ് കൊടുക്കേണ്ടതുണ്ട്. ചെറിയ മത്തി ആണ് എടുക്കുന്നതെങ്കിൽ വരഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല.

ശേഷം അടുപ്പിൽ ഒരു ചട്ടി വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കടുകിട്ട് പൊട്ടിക്കുക. അതിനുശേഷം അതിലേക്ക് കുറച്ച് ഉലുവ ചേർക്കുക. വിശേഷം കുറച്ചു കറിവേപ്പിലയും 3 പച്ചമുളക് നീളത്തിൽ കീറിയതും ഇട്ടു കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർക്കുക. അതിനുശേഷം ഇതിന്റെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് അരക്കപ്പ് ചുവന്നുള്ളി ചേർക്കുക. ഇതിനുപകരം സവാളയും ചേർക്കാവുന്നതാണ്.

ഉള്ളി നന്നായി വഴന്നു വന്നതിനുശേഷം ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർക്കുക. അതിനുശേഷം ഇതൊന്ന് മൂടിവെച്ച് വേവിക്കുക. തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഇത് തവികൊണ്ട് ഉടച്ച് കൊടുക്കുക.

കറിവെക്കാൻ തുടങ്ങുന്ന സമയത്ത് രണ്ടു കുടംപുളി എടുത്തു രണ്ടു സ്പൂൺ വെള്ളത്തിൽ മുക്കി വെക്കണം. ഇനി ഇത് കൈകൊണ്ട് നന്നായി ഞെരടി ഇത് വെള്ളത്തോടു കൂടി തന്നെ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക.

അതോടൊപ്പം തന്നെ രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം മീൻ മുങ്ങിക്കിടക്കാൻ രീതിയിൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി ഇത് 5 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുക.

അതിനുശേഷം ഇതിലേക്ക് മീൻ കഷണങ്ങൾ ഇട്ടു കൊടുക്കുക. ഇത് നന്നായി ഒന്ന് ചുറ്റിച്ചതിനുശേഷം 20 മിനിറ്റ് നേരം അടച്ചുവെച്ച് കുക്ക് ചെയ്തെടുക്കുക. ഇടയ്ക്ക് തുറന്നു നോക്കി ഒന്ന് ചുറ്റിച്ച്‌ കൊടുക്കാവുന്നതാണ്. ഇപ്പോൾ സ്വാദിഷ്ടമായ മത്തി മുളകിട്ടത് തയ്യാറായിരിക്കുന്നു.

x