ആവിയിൽ ചെയ്തെടുക്കാൻ പറ്റുന്ന പലഹാരം പരിചയപ്പെടാം. വളരെ കുറഞ്ഞ ചേരുവകൾ മതി.

ഒരു കപ്പ് ചീകിയ ശർക്കര ഒരു പാനിലേക് ചേർക്കുക. ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും ചേർത്ത് ശർക്കര ലായനി തയ്യാറാക്കുക. ഈ ശർക്കര ലായിനി മറ്റൊരു ബൗളിലേക്ക് അരിച്ച് മാറ്റുക. അരിച്ചെടുത്ത ശർക്കര ലായിനി അതേ പാനിലേക്ക് തിരിച്ചു ഒഴിക്കുക. ഇതിലേക്ക് അര കപ്പ് റവ ചേർക്കുക. ഇതോടൊപ്പം അര കപ്പ് അരി പൊടിയും ചേർക്കുക.

ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. തീ കെടുത്തി വേണം ഇവ മിക്സ് ചെയ്യുവാൻ. ചൂടാറിയ മിക്സ് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക, ഇതിലേക്ക് ഒന്നര ടീസ്പൂൺ നെയ്യ് ചേർത്ത് ഉരുക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ ചേർത്ത് ഇളക്കുക. അണ്ടിപ്പരിപ്പിന്റെ നിറം ഗോൾഡൻ കളർ ആകുമ്പോൾ ഒരു ടേബിൾ സ്പൂൺ ഉണക്ക മുന്തിരിയും ചേർക്കുക.

റോസ്റ്റ് ആയി വന്ന ഇവരണ്ടും നേരത്തെ തയ്യാറാക്കി വച്ചിരുന്ന മിക്സ്സിലേക്ക് ബാക്കി വന്ന നെയ്യും ചേർത്ത് ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ട്യൂട്ടിഫ്രൂട്ടി ചേർക്കുക. ഇതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് ഇവ എല്ലാം നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക. മാവ് നന്നായി കുഴച്ച് എടുത്താൽ ഇതിലേക്ക് മൂന് ചെറുപഴം ചെറുതായി അരിഞ്ഞു ചേർക്കുക.

ശേഷം കൈ ഉപയോഗിച്ച് ഇവയെല്ലാം കൂടി തിരുമ്പി കുഴച്ച് എടുക്കുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, അര ടീസ്പൂൺ ചെറിയ ജീരകവും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വാഴയില വഴറ്റിയെടുക്കുക ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തയ്യാറാക്കി എടുത്ത് മിക്സ് ചേർത്ത് ചുരുട്ടുക. ശേഷം ഒരു ഇഡ്ഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിക്കുക. 20 മിനിറ്റ് വേവിച്ചാൽ മതിയാകും. ചൂടാറിയത്തിന് ശേഷം കഴിക്കാവുന്നതാണ്.

Credits : amma secret recipes

x