എളുപ്പത്തിൽ രാവിലെ തയ്യാറാക്കാൻ പറ്റിയ ഈസി ബ്രേക്ക് ഫാസ്റ്റ്.


പ്രഭാത ഭക്ഷണം പലതും ഉണ്ടാക്കി മടുക്കുമ്പോൾ വ്യത്യസ്തമായ ത് തയ്യാറാക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. അങ്ങനെ ഈസിയും വ്യത്യസ്തവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഇന്ന് പരിചയപ്പെടാം. വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ട് ആർക്കും എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. എന്നാൽ ഈയൊരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

അരിപ്പൊടി – 1 കപ്പ്, ചൂടുവെള്ളം – 21/2 കപ്പ്, ജീരകം – 1/2 ടീസ്പൂൺ, ഉള്ളി – 1 എണ്ണം, പച്ചമുളക് – 2 എണ്ണം, മുളക് പൊടി – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, ബിരിയാണിമസാലപ്പൊടി – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, മല്ലിചപ്പ്, തേങ്ങ ചിരവിയത് – 2 ടേബിൾ സ്പൂൺ.

ആദ്യം തന്നെ അരിപ്പൊടി എടുത്ത് ബൗളിലിടുക. ശേഷം വെള്ളം തിളപ്പിച്ചെടുക്കുക. ബൗളിലിട്ട അരിപ്പൊടിയിൽ ഉപ്പ് ചേർക്കുക. ശേഷം മിക്സാക്കുക. പിന്നീട് തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. നൂൽപുട്ടിനൊക്കെ കുഴക്കുന്നതു പോലെ സോഫ്റ്റായി കുഴച്ചെടുക്കുക. ചൂടുള്ളതിനാൽ ആദ്യം സ്പൂൺ കൊണ്ട് കുഴച്ചെടുക്കുക. കുറച്ച് തണുത്ത ശേഷം കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. കടായ് ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ ജീരകം ചേർക്കുക. ശേഷം നേരിയതായി അരിഞ്ഞ ഉള്ളി ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം 2 പച്ചമുളക് ചേർക്കുക. പിന്നെ മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, എന്നിവ ചേർക്കുക. നല്ല രീതിയിൽ വഴറ്റി എടുക്കുക. ശേഷം 2 കപ്പ് വെള്ളം തിളപ്പിച്ച് ചേർക്കുക.തേങ്ങ ചിരവിയത് ചേർത്ത് വഴറ്റുക. പിന്നീട് ഉപ്പ് പാകത്തിനുണ്ടോ നോക്കി ഉപ്പ് ചേർക്കുക. ശേഷം തയ്യാറാക്കി വച്ച അരിയുടെ ബോളുകൾ ഇട്ട് കൊടുക്കുക. ഇനി 5 മിനുട്ടോളം മൂടിവച്ച് വേവിക്കുക.

5 മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കിയിട്ട് അതിൽ ഒരു ബൗളിൽ 1 ടീസ്പൂൺ അരിപ്പൊടിയും വെള്ളവും കലർത്തിയത് ചേർക്കുക. മിക്സാക്കുക. ഇനി ബിരിയാണി മസാലയും മല്ലിപ്പൊടിയും ചേർത്ത് മിക്സാക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെഡി. ഈയൊരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി നോക്കൂ. നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കിക്കൊണ്ടിരിക്കും.

x