റവ കൊണ്ട് പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട്. പ്രധാനമായും ഉപ്പുമാവ്, ഉണ്ണിയപ്പം എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ഉണ്ടാക്കാറ്. എന്നാൽ ഇന്ന് റവ കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു വിഭവം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് പരിചയപ്പെടാം.
ഇതിനായി ഒരു കപ്പ് റവ മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. അതിനു ശേഷം അടുപ്പിൽ ഒരു പാൻ വച്ച് അതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. ശേഷം മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരവിയതും ചേർത്തു കൊടുക്കുക.
അതിനുശേഷം ഇത് നന്നായി ഒന്നു തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന റവ ഇട്ടുകൊടുക്കുക. ഇനി ഇത് നന്നായി വെള്ളം എല്ലാം വറ്റി ഡ്രൈ ആകുന്നതുവരെ ഇളക്കി കൊടുക്കുക.
നന്നായി ഇളക്കിയതിനുശേഷം തീ ഓഫ് ആക്കി ഇതിന്റെ തണുപ്പ് മാറുമ്പോൾ വേറൊരു പാത്രത്തിലേക്ക് മാറ്റി അരക്കപ്പ് മൈദ മാവ് എടുത്ത് റവ കൊണ്ടുള്ള മാവിന്റെ ഒട്ടൽ മാറുന്നതുവരെ അല്പമായി ഇട്ടു കൊടുത്തു നന്നായി കുഴച്ചെടുക്കുക. വളരെ സ്മൂത്തായി വേണം കുഴച്ച് എടുക്കാൻ.
അതിനുശേഷം ഇതിൽനിന്ന് ചപ്പാത്തി തയ്യാറാക്കുന്നത് പോലെ ഓരോ ചെറിയ ഉരുളകളാക്കി എടുത്ത് ഒരു കൗണ്ടർ ടോപ്പിലോ ചപ്പാത്തിപ്പലകയിലോ അല്പം മൈദ പൊടി വിതറി, അതിനുശേഷം അതിനുമുകളിലായി ഉരുളകൾ കൈ കൊണ്ട് ഒന്ന് അമർത്തി അതിനുശേഷം നന്നായി പരത്തിയെടുക്കുക. ഇങ്ങനെ എല്ലാ ഉരുളകളും പരത്തി എടുത്തതിനുശേഷം അടുപ്പിൽ ഒരു പാൻ വെച്ച് അല്പം ഓയിൽ പുരട്ടി അതിനുശേഷം പരത്തി എടുത്ത എല്ലാ മാവും എടുത്ത് നന്നായി ചുട്ടെടുക്കുക.
രണ്ടുവശവും നല്ലരീതിയിൽ ഗോൾഡൻ നിറമാകുന്നതുവരെ ചുട്ട് എടുക്കണം. ഇനി ഇത് ഇഷ്ടമുള്ള കറി കൂട്ടി കഴിക്കാവുന്നതാണ്. സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റ് തയ്യാർ.