നേന്ത്ര പഴം കൊണ്ടൊരു അടിപൊളി വിഭവം. ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

ചായയ്ക്ക് ഉള്ള പലഹാരം ഇപ്രാവശ്യം ഒന്നു മാറി ചിന്തിച്ചാലോ. നേന്ത്രപ്പഴം വെച്ച് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്സ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.

ഇതിനായി രണ്ട് വലിയ നേന്ത്രപ്പഴം ചെറുതായി കട്ട് ചെയ്തത് എടുക്കുക. അതിനു ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ഇതിലേക്ക് കട്ട് ചെയ്ത് വെച്ച നേന്ത്രപ്പഴം ചേർക്കുക. നെയ് തന്നെ എടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതൊന്ന് നന്നായി വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.

കൂടാതെ അര ടീസ്പൂൺ ഏലയ്ക്കാപൊടിയും ചേർത്ത് കൊടുക്കുക. ഏലയ്ക്കാപ്പൊടി ഓപ്ഷനൽ ആണ്. ഇനി ഇതൊന്നു നന്നായി കുക്ക് ചെയ്തതിനുശേഷം ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു ഒഴിക്കുക. മുട്ട ഒന്ന് വെന്തു വന്ന ശേഷം ഇതിലേക്ക് കാൽ കപ്പ്‌ തേങ്ങ ചിരവിയത് ചേർത്ത് കൊടുക്കുക. ഈ തേങ്ങയും മുട്ടയും ഒന്ന് വെന്ത് വന്നതിനുശേഷം തീ ഓഫ് ചെയ്യുക.

ഇനി ഇത് തണുക്കാനായി മാറ്റിവെക്കുക. അതിനുശേഷം ഒരു ബാറ്റർ തയ്യാറാക്കേണ്ടതുണ്ട്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ചേർക്കുക. അതുപോലെതന്നെ ഒരു കപ്പ് മൈദമാവ് ചേർത്ത് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പം കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർത്തതിനു ശേഷം ഇവയെല്ലാം നന്നായി അരച്ചെടുക്കുക. ഇപ്പോൾ ബാറ്റർ തയ്യാറായിരിക്കുന്നു.

ഇനി അടുപ്പിൽ പാൻ വെച്ച് ചൂടായ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ പാനിലേക്ക് ഒഴിച്ച് ദോശപോലെ ചുട്ടെടുക്കുക. അതിനുശേഷം ഓരോ ദോശയും എടുത്ത് അതിന്റെ നടുവിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഴം ഫില്ലിംഗ് വെച്ചതിനുശേഷം ഇഷ്ടമുള്ള രീതിയിൽ ഫോൾഡ് ചെയ്തെടുക്കുക. കുട്ടികൾക്ക് ഉച്ചക്ക് ലഞ്ച് ബോക്സിൽ കൊടുക്കാവുന്ന ഒരു വിഭവം കൂടിയാണിത്. ചായ നേരങ്ങളിലും കഴിക്കാവുന്ന അടിപൊളി ടേസ്റ്റി പഴം വിഭവം ആണിത്.

x