ഇനി ബാക്കിവരുന്ന ചോറ് വെറുതെ കളയേണ്ട. അതുപയോഗിച്ച് ഒരു അടിപൊളി സ്‌നക്ക്സ് ഉണ്ടാക്കാം

നമ്മുടെ വീടുകളിൽ എപ്പോഴും ചോറു ബാക്കി വരാറുണ്ട്. സാധാരണയായി എല്ലാവരും അത് കളയുകയാണ് പതിവ്. എന്നാൽ അത് ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കാൻ സാധിച്ചാലോ. ഇത്തരത്തിൽ ബാക്കി വന്ന ചോർ ഉപയോഗിച്ച് സ്നാക്സ് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് പരിശോധിക്കാം.

ഇതിനായി ആദ്യം ആവശ്യമായ അളവിൽ ചോറ് എടുക്കുക. ശേഷം കൈ കൊണ്ട് തന്നെ നല്ലതുപോലെ ഒന്ന് ഉടച്ചെടുക്കുക. അതിലേക്ക് അല്പം ക്യാരറ്റ്, കാബേജ് തുടങ്ങിയ അവൈലബിൾ ആയിട്ടുള്ള പച്ചക്കറികൾ ചേർത്ത് കൊടുക്കുക. എടുത്തിരിക്കുന്ന ചോറ് ഒരുപാട് കുഴഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതിനാലാണ് കൈകൊണ്ട് കുഴയ്ക്കുന്നത്. മിക്സിയിൽ വെച്ച് ഉടയ്ക്കാൻ പാടില്ല.

ക്യാരറ്റ്, കാബേജ് എന്നിവ ആഡ് ചെയ്തതിനുശേഷം അല്പം മല്ലിയില, സവാള, പച്ചമുളക് എന്നിവകൂടി ആഡ് ചെയ്തു നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് അൽപം ഇഞ്ചി,വെളുത്തുള്ളി മിശ്രിതം ചേർക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ള മസാല പൊടികൾ എല്ലാം ചേർത്ത് കൊടുക്കണം. ആദ്യമായി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആഡ് ചെയ്യുക. അതിനുശേഷം നിറം കിട്ടുന്നതിനായി കാശ്മീരി മുളകുപൊടി ആഡ് ചെയ്യുക.

ശേഷം  കാൽ ടീസ്പൂൺ ഗരം മസാല, അല്പം കുരുമുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി നമുക്ക് ആവശ്യമുള്ളത് കടലപ്പൊടി ആണ്. ഏകദേശം കാൽ കപ്പ് ആണ് കടലപ്പൊടി ആണ് ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കേണ്ടത്. ഏതു കപ്പിൽ ആണ് ചോറ് എടുത്തത് ആ കപ്പൽ തന്നെ കടലപ്പൊടി ആളന്ന് എടുക്കാൻ ശ്രദ്ധിക്കണം. ഒരു കപ്പ് ചോറിന് കാൽകപ്പ് എന്ന അളവിൽ ആണ് കടലപ്പൊടി എടുക്കേണ്ടത്.

ഇത്രയും ചെയ്തതിനുശേഷം നല്ലപോലെ വീണ്ടും മിക്സ് ചെയ്തു എടുക്കുക. ഇത് ഇനി ഏത് ഷേപ്പിൽ വേണമെങ്കിലും നമുക്ക് കഷണങ്ങളായി എടുക്കാവുന്നതാണ്. ഫ്രൈ ചെയ്യാനുള്ള പാകത്തിൽ ചെറിയ ഉരുളകളോ  മറ്റൊ ആയി പാകപ്പെടുത്തി എടുക്കുക. ശേഷം  ഒരു പാനിൽ എണ്ണ എടുത്ത് എണ്ണ നന്നായി ചൂടായി വരുമ്പോൾ എണ്ണയിലേക്ക് ഈ കഷണങ്ങൾ ഇട്ടു കൊടുക്കുക.

അതിനുശേഷം നല്ലതുപോലെ ഫ്രൈ ചെയ്യുക. ഓരോ ഭാഗവും തിരിച്ച് ഫ്രൈ ചെയ്ത് എടുക്കാൻ ശ്രദ്ധിക്കണം. കാരണം ക്രിസ്പിയായി  കിട്ടുന്നതിന് നല്ലതുപോലെ ഫ്രൈ ചെയ്യേണ്ടതുണ്ട്. കളർ മാറുന്നതുവരെ നന്നായി ഫ്രൈ ചെയ്യാൻ ശ്രദ്ധിക്കണം. ഇതോടെ പുറമേ നല്ല ക്രിസ്പിയും ഉള്ളിൽ സോഫ്റ്റും  ആയിട്ടുള്ള അടിപൊളി സ്നാക്സ് തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇത് ചൂടോടെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

x