നുറുക്ക് ഗോതമ്പ് ഉണ്ടോ.? ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം.

നറുക്കു ഗോതമ്പ് ഉപയോഗിച്ച് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇന്ന് വളരേ വ്യത്യസ്തമായ രീതിയിൽ നുറുക്കുഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം ആണ് പരിചയപ്പെടുത്തുന്നത്. അതിനായി ഒരു ഗ്ലാസ് നുറുക്കുഗോതമ്പ് എടുക്കുക.

വലിയ തരിയുള്ള നുറുക്കുഗോതമ്പോ ചെറിയ തരിയുള്ള നുറുക്കുഗോതമമ്പോ ഏതെങ്കിലും മതി ഈ പലഹാരം ഉണ്ടാക്കാൻ. എടുത്ത ഒരു ഗ്ലാസ് നുറുക്കുഗോതമ്പ് ഒരു പാനിൽ വച്ച് ചൂടാക്കുക. ലോ ഫ്ലെയിമിൽ വേണം ചൂടാക്കാൻ. അതിനുശേഷം ഇതൊന്ന് പൊട്ടി തുടങ്ങുമ്പോൾ ഇതിലെ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.

അതിനുശേഷം അരക്കപ്പ് ഗോതമ്പ് പൊടിയും ഇതിലേക്ക് ചേർക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ജീരകം ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് തേങ്ങ ചിരവിയതും ചേർക്കാം. അതിനുശേഷം ഒരുപിടി ക്യാബേജ് ചെറുതായി അറിഞ്ഞത് ഇതിലേക്ക് ചേർക്കുക. അതിനു ശേഷം ഒരു ചെറിയ കാരറ്റ് ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർക്കുക. ഒരു ചെറിയ സവാളയും ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ച് ഉപ്പും ഇതിലേക്ക് ചേർക്കുക.

അതിനുശേഷം നന്നായി ഒന്ന് മിക്സ് ചെയ്തതിനു ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സ്‌ ചെയ്യുക. ദോശമാവ് പോലെ കുറച്ച് വെള്ളം കൂടി നിക്കണം. അതിനുശേഷം അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. അപ്പോൾ ഈ ബാറ്റർ ഒന്ന് കട്ടി ആയിട്ടുണ്ടാകും. അപ്പോൾ കുറച്ചുകൂടി വെള്ളമൊഴിച്ച് കുറച്ച് അയഞ്ഞ രീതിയിൽ ആക്കിയതിനു ശേഷം പാനിലേക്ക് ഒഴിക്കാം. നുറുക്കുഗോതമ്പ് ഒന്നു കുതിരാൻ വേണ്ടിയാണ് ഇങ്ങനെ 30 മിനിറ്റ് വെയിറ്റ് ചെയ്യുന്നത്.

ഇനി അടുപ്പിൽ ഒരു ഫ്രയിങ് പാൻ വെച്ച് അതിലേക്ക് കുറച്ചു ഓയിൽ ഒഴിക്കുക. അതിനുശേഷം കുറച്ച് വറ്റൽ മുളക് പൊട്ടിച്ചത് ഇട്ടു കൊടുക്കുക. അതിനുശേഷം ഒരു മുട്ട പുഴുങ്ങിയത് പകുതി മുറിച്ച് അതിൽ കുറച്ച് ഉപ്പ് പുരട്ടിയിട്ട് പാനിലേക്ക് കമിഴ്ത്തി വയ്ക്കുക. അതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ ഇതിനു മുകളിലായി ഒഴിക്കുക.

കുറച്ചു കനത്തിൽ വേണം ബാറ്റർ പാനിലേക്ക് നിറയ്ക്കാൻ. അതിനുശേഷം ലോ ഫ്ലെയിമിൽ വെച്ച് ഇത് മൂടി വെച്ച് വേവിക്കുക. വെന്തു കഴിഞ്ഞ് ഇത് മറിച്ചിട്ടും വേവിക്കേണ്ടതാണ്. അങ്ങനെ ആവശ്യാനുസരണം എണ്ണമനുസരിച്ച് ചെയ്യുക. സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം തയ്യാർ.

x