വേനൽ കാലത്ത് ആശ്വാസമേകാൻ ഒരു കിടിലൻ ഡ്രിങ്ക്.

കൂൾ ഡ്രിങ്ക്സ് എല്ലാവർക്കും ഇഷ്ടമാണ്. വേനൽക്കാലത്ത് നന്നായി ദാഹിച്ചിരുന്ന സമയത്ത് വളരെ ടേസ്റ്റിയും കളർഫുള്ളും ആയ ഒരു കൂൾ ഡ്രിങ്ക് കിട്ടിയാൽ അതിൽപരം ആശ്വാസം വേറെയില്ല.

നമ്മുടെ വീടുകളിൽ വിരുന്നുകാർ വരുമ്പോഴും വീട്ടിൽ ഉള്ളവർക്കും കൊടുക്കാൻ സാധിക്കുന്ന വളരെ സ്വാദിഷ്ടമായ ഒരു കൂൾ ഡ്രിങ്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യമായി ഒരു ഷുഗർ സിറപ്പ് തയ്യാറാക്കണം. ഇതിനായി ഒരു പാത്രത്തിലേക്ക് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി ഉരുക്കി എടുക്കുക.

ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക. ഇനി ഇതിലേക്ക് ഇഷ്ടമുള്ള ഒരു ഫുഡ്‌ കളർ ചേർക്കുക. അതിനു ശേഷം ഇത് അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വയ്ക്കുക. ഇനി ഇത് അരിച്ചെടുക്കണം. അതിനുശേഷം ഇത് പകർത്താനുള്ള ഗ്ലാസ് എടുത്തു അതിലേക്ക് ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് നീര് ഒഴിക്കുക.

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഐസ്ക്യൂബ് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഷുഗർ സിറപ്പ് മൂന്ന് ടേബിൾ സ്പൂൺ ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ഇതിലേക്ക് സോഡ ഒഴിക്കുക. സോഡക്ക് പകരം സ്വീറ്റൺ കാർബണേറ്റഡ് ഡ്രിങ്ക്സ് ഉപയോഗിക്കാം.

ഇനി ഇതിലേക്ക് ഒരു നാരങ്ങാ വട്ടത്തിൽ മുറിച്ച് എടുത്തതും ഭംഗിക്കുവേണ്ടി ചേർക്കുക. വേനൽക്കാലത്ത് കുടിക്കാൻ പറ്റുന്ന അടിപൊളി ഡ്രിങ്ക് തയ്യാർ.

x