മൈദ ഉണ്ടോ വീട്ടിൽ? എങ്കിൽ സ്വദിഷ്ടായ ബ്രേക്ഫാസ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ.

നമ്മുടെ വീടുകളിൽ കാലത്തെ ഭക്ഷണത്തിന് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ കാലത്തെ ഭക്ഷണം തയ്യാറാക്കിയാലോ. രാവിലത്തെ ഭക്ഷണത്തിനു വളരെ സ്വാദിഷ്ടമായ ‘കുൽച്ച’ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഒരു ബൗളിൽ 2 കപ്പ് മൈദ മാവ് ഇടുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഓയിൽ ഇതിലേക്ക് ചേർക്കുക. ഇഷ്ടാനുസരണം ഒലിവ് ഓയിലോ വെജിറ്റബിൾ ഓയിലോ ഏതു വേണമെങ്കിലും ചേർക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർക്കുക.

ഇൻസ്റ്റന്റ് യീസ്റ്റ് ലഭ്യമല്ലെങ്കിൽ ഒരു ടീസ്പൂൺ വലിയ തരിയുള്ള ഡ്രൈ യീസ്റ്റ് ഒരു പാത്രത്തിലേക്ക് എടുത്ത ശേഷം അര കപ്പ് ഇളംചൂടുള്ള വെള്ളവും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി വയ്ക്കുക. ഇതൊന്ന് പൊങ്ങി വരുമ്പോൾ അത് ഈ മാവിലേക്ക് മിക്സ്‌ ചെയ്യാൻ ആവശ്യമായ വെള്ളം ചേർക്കുന്ന സമയത്ത് ചേർത്ത് കൊടുത്താൽ മതിയാവും.

ഇനി ഇത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കാൽ കപ്പ് തൈരും ചേർക്കുക. ശേഷം അര കപ്പ് വെള്ളം ഒഴിക്കുക. രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇത് നന്നായി കൊണ്ട് മിസ്സ് ചെയ്യുക. മാവ് കുഴക്കുമ്പോൾ കൈയിൽ ഇവ നന്നായി ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ച് കൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക.

നല്ല സോഫ്റ്റ് ആയി മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടിയ ശേഷം ഈ മാവ് വെക്കുക. അതിനുശേഷം മാവിന്റെ മുകളിലും കുറച്ചു ഓയിൽ പുരട്ടിയ ശേഷം ഇത് കോട്ടൻ തുണി കൊണ്ടോ അല്ലെങ്കിൽ പ്ലാസ്റ്റിക് റാപ്പർ ഉപയോഗിച്ചോ മൂടി, രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇത് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും.

ഇനി ഇത് ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം ഒരു കൗണ്ടർ ടോപ്പിലോ നല്ല വൃത്തിയുള്ള തറയിലോ കുറച്ച് മൈദ തൂവിയതിനുശേഷം ചെറുതായിട്ടൊന്ന് പരത്തിയെടുക്കുക. കുറച്ചു കനത്തിൽ വേണം പരത്തി എടുക്കാൻ. പരത്തിയ ശേഷം ഇതിന് മുകളിൽ ചെറുതായി വെള്ളം കൊണ്ട് നനച്ചു കൊടുത്തതിനു ശേഷം അതിലേക്ക് കറുത്ത എള്ളും കുറച്ചു മല്ലിയിലയും തൂവി കൊടുക്കുക. ശേഷം അടുപ്പിൽ പാൻ വെച്ച് ചൂടാക്കി ഇത് പാനിൽ വേച്ച്‌ കുറച്ച് വെള്ളം തളിച്ച് അതിനുശേഷം അടച്ചുവെച്ച് വേവിക്കുക.

ഇതൊന്ന് പൊങ്ങി വരുമ്പോൾ ഇത് മറിച്ചട്ട് വേവിക്കണം. ആവശ്യമെങ്കിൽ കുറച്ച് ബട്ടർ രണ്ടുവശത്തും തേച്ചതിനുശേഷം ഒന്നുകൂടെ നന്നായി വേവിച്ചെടുക്കുക. രാവിലെ ഭക്ഷണത്തിനായുള്ള സ്വാദിഷ്ടമായ കുൽച്ച തയ്യാർ.

x