ഇനി ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യൽ ചമ്മന്തി.

രാവിലത്തെ ഭക്ഷണത്തിനും ഉച്ചയ്ക്കത്തെ ചോറിനും എല്ലാം ആ കഴിക്കാൻ സാധിക്കുന്ന വളരെ ടേസ്റ്റിയായ ഒരു ചമ്മന്തി കിട്ടിയാൽ എങ്ങനെ ഉണ്ടാകും? അത്തരത്തിൽ വളരെ വെറൈറ്റി ആയ ഒരു ചമ്മന്തിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി അടുപ്പിൽ ഒരു കടായി പാൻ വച്ച് നന്നായി ചൂടാക്കുക. അതിനുശേഷം ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉഴുന്ന് ചേർക്കുക. ശേഷം ഇതൊന്ന് ചെറുതായി നിറം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അതിനുശേഷം 100 ഗ്രാം ചുവന്നുള്ളി തല കളഞ്ഞ് അതേപോലെതന്നെ മുഴുവനായി ഇതിലേക്കിടുക.

അതിനുശേഷം 50 ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞ ശേഷം ഇതിലേക്ക് ഇടുക. പിന്നെ ഇത് ഒരു മൂന്നു മിനിറ്റ് നേരം മീഡിയം ഫ്ലെയിമിൽവച്ച് നന്നായി വഴറ്റി എടുക്കുക. ഇവ നന്നായി വഴന്നു വന്നതിനു ശേഷം ഇതിലേക്ക് വറ്റൽമുളക് എരുവിനു അനുസരിച്ചുള്ള എണ്ണം ചേർക്കുക. വറ്റൽ മുളക് ഇല്ലെങ്കിൽ മുളകുപൊടി ചേർത്താലും കുഴപ്പമില്ല.

പക്ഷേ മുളകുപൊടി ചേർക്കുമ്പോൾ കരിഞ്ഞു പോകാൻ സാധ്യത ഉള്ളതിനാൽ വേഗം വഴറ്റിയെടുക്കണം. ഇതിനുശേഷം കുറച്ച് പുളി ചേർക്കാം. അതിനുശേഷം ഒരു ശർക്കര കഷ്ണം ഇതിലേക്ക് ചേർക്കുക. ഇത് നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതുപോലെ തന്നെ കാൽ ടീസ്പൂൺ കായം പൊടിയും ചേർക്കുക.

ഈ മസാലകൾ നന്നായി വഴുന്നു വന്നതിനുശേഷം തീ ഓഫ് ചെയ്യുക. ഇതൊന്ന് തണുത്തതിനു ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് തിളപ്പിച്ച ശേഷം തണുപ്പിച്ച കാൽ കപ്പ്‌ വെള്ളം ഒഴിക്കുക. ശേഷം മിക്സിയിൽ വെച്ച് നന്നായി അരച്ചെടുക്കുക. ഇനി വീണ്ടും ഒരു പാൻ അടുപ്പത്ത് വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കുറച്ച് കടുക് പൊട്ടിക്കുക. ശേഷം 3 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.

ശേഷം കുറച്ച് കറിവേപ്പില കൂടി ഇടുക. ഇവ നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരച്ചുവച്ച ചമ്മന്തി ചേർക്കുക. നന്നായി 1 മിനിറ്റ് നേരം ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ചമ്മന്തി തയ്യാറായിരിക്കുന്നു. ഇത് 15 ദിവസം വരെ കേടാകാതെ അടച്ചു സൂക്ഷിക്കാനും സാധിക്കുന്നതാണ്.

x