കുട്ടനാട് സ്പെഷൽ താറാവ് റോസ്റ്റ് തനി നാടൻ രീതിയിൽ തയ്യാറാക്കാം.


ഇന്നൊരു സ്പെഷൽ റോസ്റ്റ് ആണ് പരിചയപ്പെടുത്തുന്നത്. ആലപ്പുഴക്കാരുടെ സ്പെഷൽ ആയ താറാവ് റോസ്റ്റാണ് ഉണ്ടാക്കുന്നത്. അപ്പോൾ ഈയൊരു റോസ്റ്റ് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

താറാവ് – 1 കിലോ, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ, ഗരം മസാല – 1 ടീസ്പൂൺ, കുരുമുളക് പൊടി – 11/2 ടേബിൾ സ്പൂൺ, ബേലീവ്സ് – കുറച്ച്, കറിവേപ്പില, എണ്ണം – 2 1/2 ടീസ്പൂൺ, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി – 12 എണ്ണം, തേങ്ങാ കൊത്ത് – 2 ടേബിൾ സ്പൂൺ, തക്കാളി – 2 എണ്ണം, പച്ചമുളക് – 3 എണ്ണം, മഞ്ഞൾപൊടി – 1/4 ടീസ്പൂൺ, ചെറിയ ഉള്ളി – 250 ഗ്രാം, ഉള്ളി – 1എണ്ണം.

ആദ്യം തന്നെ താറാവ് വൃത്തിയായി കഴുകി എടുക്കുക. ശേഷം കുക്കറിൽ ഇടുക. അതിൽ കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ്, ഗരം മസാല, മല്ലിപ്പൊടി, ഒരു രണ്ട് ബേ ലീവ്സ് എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് 3 വിസിൽ വരുത്തുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ തേങ്ങാ കൊത്ത് ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചിയും .വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റുക. ശേഷം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. ശേഷം വലിയ ഉള്ളിയും ഉപ്പും ചേർത്ത് വഴറ്റുക.

പിന്നീട് പച്ചമുളകും,തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. നല്ല രീതിയിൽ വഴന്നു വരുമ്പോൾ അതിൽ മല്ലിപ്പൊടി ചേർത്ത് നല്ല രീതിയിൽ വഴറ്റുക. ശേഷം മുളക് പൊടി ചേർത്ത് വഴറ്റുക. ശേഷം കുരുമുളക്പൊടി കൂടി ചേർത്ത് വഴറ്റുക.

എല്ലാം നല്ല രീതിയിൽ വഴന്നു വരുമ്പോൾ അതിൽ വേവിച്ചെടുത്ത താറാവ് ചേർക്കുക. മിക്സാക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് ഒരു 10 മിനുട്ട് മൂടിവച്ച് മീഡിയം ഫ്ലെയ്മിൽ വേവിക്കുക. ശേഷം കുറച്ച് കുരുമുളക് പൊടിയും, ഗരം മസാലയും ചേർത്ത് മിക്സാക്കുക. ഇനി കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ രുചികരമായ താറാവ് റോസ്റ്റ് റെഡി.

x