ചോറിനൊപ്പം ഇനി ചെമ്മീൻ ചമ്മന്തി മാത്രം മതി. എളുപ്പത്തിൽ ചെയ്തെടുക്കുന്ന വിധം എങ്ങനെയെന്നു നോക്കൂ..

ചോറിനൊപ്പം കൂട്ടി കഴിക്കാൻ ഇനി ഉണക്കച്ചെമ്മീൻ ചമ്മന്തി മാത്രം മതി. ഇത് ഉണ്ടായാൽ വേറെ ഒന്നും ആവശ്യമില്ല. സ്വാദേറിയ എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഉണക്കച്ചെമ്മീൻ ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. ആദ്യം തന്നെ  കട്ടിയുള്ള ഒരു ചട്ടിയിലേക്ക് പച്ചമുളക് ഇട്ട് കൊടുത്തത് നന്നായി ചൂടാക്കിയെടുക്കുക.

ചൂടാക്കിയ മുളക് മാറ്റി വെച്ചതിനു ശേഷം എടുത്തുവച്ച ഉണക്കമീൻ ചട്ടിലേക്ക് ഇട്ടുകൊടുത്ത് ഈ രീതിയിൽ ചൂടാക്കി എടുക്കുക. തീ കുറച്ച്  വച്ചതിന് ശേഷം വേണം ഇത് ചെയ്തെടുക്കാൻ. ഫ്രൈ ആയി വന്നതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക.

ഇതിനുശേഷം മിക്സിയുടെ ജാറിലേക്ക് ആദ്യം തന്നെ വറുത്തുവെച്ച വറ്റൽ മുളക് ഇട്ടു കൊടുക്കുക. ഇതിനുശേഷം ചുവന്ന ഉള്ളി, ഇഞ്ചി, പുളി എന്നിവ ഇട്ടു കൊടുത്ത് അരച്ചെടുക്കുക. ഇത് അരഞ്ഞു വന്നതിനുശേഷം ഇതിലേക്ക് തന്നെ എടുത്തു വച്ചിരിക്കുന്ന ചിരകിയ നാളികേരം കൂടി ചേർത്ത് കൊടുക്കുക.

ആവശ്യത്തിനുള്ള ഉപ്പ് ഇട്ടു കൊടുത്ത് നന്നായി അരച്ചെടുക്കുക. നല്ലതുപോലെ അരയാതെ ചെറുതായി ഒന്ന് ചതച്ചെടുത്താൽ മതിയാകും. ഇനി ഇതിലേക്ക് എടുത്തു വച്ചിരുന്ന വറുത്ത ചെമ്മീൻ കൂടി ഇട്ടു കൊടുത്ത് അരച്ചെടുക്കുക. ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

ഉണക്കച്ചെമ്മീൻ ചമ്മന്തി തയ്യാറായി.  ഇതിന് വേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ അളവ് കൃത്യമായി നോക്കാം.
ഒരു കപ്പ് ഉണക്കചെമ്മീൻ, ഒരു കപ്പ് നാളികേരം ചിരകിയത്, ചെറിയ വലുപ്പത്തിൽ വാളംപുളി, ചെറിയ കഷണം ഇഞ്ചി 5 ചെറിയ ഉള്ളി, എട്ട് വറ്റൽ മുളക്  ( കാശ്മീരി ചില്ലി ) എരുവിന് അനുസരിച്ച് എടുക്കാവുന്നതാണ്, ഒരു തണ്ട് കറിവേപ്പില.

x