വളരെ എളുപ്പം തന്നെ മറ്റു കൂട്ടാൻ ഒന്നുമില്ലാതെ കഴിക്കാൻ സാധിക്കുന്ന ഒരു ദോശ തയ്യാറാക്കണം.

അഞ്ചുമിനിറ്റിനുള്ളിൽ തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ദോശ പരിചയപ്പെടാം. അരക്കപ്പ് ചീകിയി ശർക്കര ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ശർക്കര വെള്ളത്തിൽ നന്നായി അലിയിച്ചെടുക്കുക. ഒരു കപ്പ് ഗോതമ്പ് പൊടി മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് അര കപ്പ് അരിപൊടിയും ചേർക്കുക. ഒരു നുള്ള് ഉള്ളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇവ മൂന്നും നന്നായി മിക്സ് ചെയ്താൽ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന ശർക്കര ലായനി അരിച്ചു ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒട്ടും കട്ടകൾ ഇല്ലാതെ മിക്സ് ചെയ്യാൻ ശ്രദ്ധിക്കണം.

ദോശ മാവിന്റെ മാവ് കുഴക്കുന്ന രീതിയിൽ ഇത് കലക്കി എടുക്കണം. മാവിന് കട്ടി കൂടുതലാണെങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ്. ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക വെക്കുക.

പാൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു തവി മാവൊഴിച്ച് ദോശ പരത്തുക. വളരെ കട്ടി കുറച്ച് പരത്തിയെടുത്താൽ മതി. പരത്തിയ മാവിന്റെ മുകൾവശം ചെറുതായി വെന്താൽ, ലേശം നെയ്യ് തേച്ചു കൊടുക്കുക. തിരിച്ചിട്ട് ഇരുവശവും മൊരിയിച്ച് എടുക്കുക. മറ്റൊരു കറിയും കൂടാതെ മൂന് നേരവും കഴിക്കാൻ സാധിക്കുന്ന പലഹാരം തയ്യാറായിരിക്കുകയാണ്.

Credits : Amma Secret Recipes

x