ദോശയുടെയും ഇടലിയുടെ കൂടെയും കഴിക്കാവുന്ന രുചികരമായ തേങ്ങ ചട്നി തയ്യാറാക്കി നോക്കാം..!

ഇഡലി, ദോശ എന്നിങ്ങനെ ഉള്ളവയുടെ കൂടെ കഴിക്കാൻ സാധിക്കുന്ന തേങ്ങ ചട്ടിണി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഇതിനു വേണ്ടി ആവശ്യമായി വരുന്നത് എന്തെല്ലാമാണെന്ന് നോക്കാം. ഒരു കപ്പ് തേങ്ങ ചിരകിയത്, എരിവിന് അനുസരിച്ച് പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില ചെറുതായി അരിഞ്ഞത്, ഇഞ്ചി.

ഇത്രയും ചേരുവകൾ ഒന്നിച്ച് ആദ്യം തന്നെ മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് അരച്ചെടുക്കുക. നല്ല രീതിയിൽ തന്നെ പേസ്റ്റ് രൂപത്തിൽ അരക്കാതെ വേണം അരച്ചെടുക്കാൻ. ഇതിനു ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക.

ചൂടായി വന്നതിനു ശേഷം ഇതിലേക്ക് കുറച്ച് കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി വരുന്നതിന്റെ കൂടെ തന്നെ ഉണക്കമുളകും ഇട്ടുകൊടുക്കുക. ഇതിനു ശേഷം ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും ഇതിലേക്ക് ഇട്ടു കൊടുക്കുക.

ഒപ്പം കറിവേപ്പില കൂടി ചേർത്ത് കൊടുത്തത് നന്നായി ഇളക്കി എടുത്തതിനു ശേഷം അരച്ച് വെച്ച അരപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം. നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കുക.

നിങ്ങളുടെ അളവിലും കൺസിസ്റ്റൻസിക്കും അനുസരിച്ച് ഇതിലേക്ക് വെള്ളം ചേർക്കാവുന്നതാണ്. ചെറുതായി പത വരുമ്പോൾ തന്നെ ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്.

തിളപ്പിക്കേണ്ട ആവശ്യമില്ല. ഇഡലി ദോശ മസാല ബോണ്ട എന്നിങ്ങനെ തുടങ്ങിയവയുടെ കൂടെ ചേർത്ത് കഴിക്കാവുന്ന ഈ തേങ്ങ ചട്ണി തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുവാൻ സാധിക്കുന്ന ഒന്നാണിത്.

x