Dominos Cheesy Garlic Bread വെറും മൂന് ചേരുവ കൊണ്ട് തയ്യാറാക്കാം. കുട്ടികൾക്ക്

Dominos Cheesy Garlic Bread വീട്ടിലും തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. മൂന് വെളുത്തുള്ളി ഗ്രേറ്റ് ചെയ്ത് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഇതിലേക്ക് ചില്ലി ഫ്ലെക്സ് ഒരു ടേബിൾ സ്പൂൺ ചേർക്കുക.

ആവശ്യത്തിന് മല്ലി ഇല ചെറുതായി അരിഞ്ഞതും ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ്സ് ചെയ്യുക. ആവശ്യമായ ബ്രെഡ് എടുക്കുക. ഒരു ബ്രെഡിന്റെ മുകൾ വശത്തായി തയ്യാറാക്കിയ മിക്സ് തേച്ച് പിടിപ്പിക്കുക. ഇവ തിരിച്ച് ഇട്ടതിന് ശേഷം ഇതിന്റെ മുകളിൽ ചീസ് സ്ലൈസ് ആയി അറിഞ്ഞത് വെയ്ക്കുക. ശേഷം മറ്റൊരു ബ്രെഡ് എടുക്കുക.

ഇതിന്റെ ഒരു വശത്ത് തയ്യാറാക്കിയ മിക്സ് തേച്ച് പിടിപ്പിക്കുക. ശേഷം നേരത്തെ ചീസ് വെച്ചിരുന്ന ബ്രെഡിന്റെ മുകൾ വശത്തായി ഇപ്പോൾ തയ്യാറാക്കിയ ബ്രെഡ്, മിക്സ് ഉള്ളിൽ വരുന്ന രീതിയിൽ വെക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കാൻ വെക്കുക.

തീ ചുരുക്കി വെച്ച് ഇതിനു മുകളിലായി തയ്യാറാക്കിയ ബ്രെഡ്, മിക്സ് തേച്ച ഭാഗം അടിയിൽ ആവുന്ന രീതിയിൽ വയ്ക്കുക. ശേഷം മുകൾ വശത്തായി തയ്യാറാക്കിയ മിക്സ് തേക്കുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറിച്ചിടുക. ശേഷം അടച്ച് വെച്ച് ഒരു മിനിറ്റ് വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Thanshik World

x