ഗോതമ്പുപൊടി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. അഞ്ചു രൂപ പോലും ചിലവില്ലാതെ പലഹാരം തയ്യാറാക്കി എടുക്കാം.

നമ്മളിൽ ഭൂരിഭാഗം വ്യക്തികളും ഗോതമ്പുദോശ കഴിച്ചവരാണ്. എന്നാൽ ഗോതമ്പ് ദോശ വളരെ രുചിയിൽ, വളരെ എളുപ്പം മറ്റൊരു രീതിയിൽ തയ്യാറാക്കിയാലോ. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയത് എടുക്കുക.

ഒരു കപ്പു ഗോതമ്പുപൊടിക്ക് ഒരു കപ്പ് വെള്ളം എന്ന രീതിയിലാണ് മിക്സ് ചെയ്യേണ്ടത്. ഇതേ സമയം ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക. ചൂടാക്കിയ ഈ നോൺസ്റ്റിക് പാനിലേക്ക് ഒരു തവി തയ്യാറാക്കിയ ഗോതമ്പ് മാവ് ഒഴിച്ച് ദോശ പരത്തുക. വളരെ കട്ടി കുറച്ച് ദോശ പരത്തുക. ദോശ നന്നായി വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഒരു ശർക്കര ചെറുതായി ചീകി മാറ്റിവയ്ക്കുക. ചീകിയ ശർക്കര ഒരു ദോശ എടുത്ത് അതിന്റെ നടു വശത്തായി കുറച്ചു വിതറുക. ഇതിന്റെ മുകൾ വശത്തായി അൽപ്പം തേങ്ങ ചിരകിയതും വിതറുക. ശേഷം ദോശയുടെ നാലുഭാഗത്തുനിന്നും മടക്കി ശർക്കരയും തേങ്ങയും പുറത്തു പോകാത്ത രീതിയിൽ മടക്കിയെടുക്കുക. വേണമെങ്കിൽ അൽപം മാവ് ഇതിന്റെ എല്ലാ വശത്തും തേച്ച് ഒട്ടിക്കാവുന്നതാണ്.

ഒരു പാനിൽ അല്പം നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ചേർത്ത ദോശ വെച്ചു കൊടുക്കുക. ദോശയുടെ ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചിട്ട് മറുവശവും മൊരിയിപിച്ച് എടുക്കുക. വളരെ എളുപ്പം തന്നെ ഗോതമ്പു ദോശ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shareena

x