ഡിസംബർ മാസത്തിലെ റേഷൻ വിഹിതം ഇങ്ങനെ. എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കളും അറിഞ്ഞിരിക്കണം.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വിവരങ്ങൾ. 2021 നവംബർ മാസത്തെ റേഷൻ വിതരണം 30/11/2021, അതായത് ഇന്ന് അവസാനിച്ചിരിക്കുകയാണ്. കൂടാതെ ഡിസംബർ മാസത്തെ റേഷൻ വിതരണം 1/12/2021 നാളെ മുതൽ തുടങ്ങുന്നതായിരിക്കും. എല്ലാ റേഷൻകാർഡ് ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കും.

എ എ വൈ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും, ഒരു പാക്കറ്റ് ആട്ട ആറ് രൂപയ്ക്കും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതിപ്രകാരം നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കാർഡ് ഓരോ അംഗങ്ങൾക്കും സൗജന്യമായി ലഭിക്കുന്നതായിരിക്കും.

PHH കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതിപ്രകാരം നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കാർഡ് ഓരോ അംഗങ്ങൾക്കും സൗജന്യമായി ലഭിക്കുന്നതായിരിക്കും.

നില റേഷൻ കാർഡിലെ ഓരോ അംഗങ്ങൾക്കും കിലോയ്ക്ക് നാല് രൂപ നിരക്കിൽ രണ്ട് കിലോ അരി ലഭിക്കും. കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും. വെള്ള റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അഞ്ചു കിലോ അരി ലഭിക്കും. ഇതോടൊപ്പം കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും.

NPI റേഷൻകാർഡ് ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ രണ്ട് കിലോ അരി ലഭിക്കും. ഇതോടൊപ്പം കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ ആട്ടയും ലഭിക്കും. കഴിഞ്ഞ മാസങ്ങളിലേത് പോലെതന്നെ മണ്ണണ്ണയുടെ വിതരണം ഉണ്ടാവും.