കടലപരിപ്പും ചീരയും ചേർത്തൊരു ഉഗ്രൻ നാലുമണി പലഹാരം. ടേസ്റ്റി ചീരവട തയ്യാറാക്കാം.

ഈവിനിംങ് സ്നാക്സ് വട കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ ഹെൽത്തിയും ടേസ്റ്റിയുമായ വടയാണെങ്കിൽ പിന്നെ പറയേണ്ടതില്ലാലോ. അങ്ങനെയുള്ള ഒരു സൂപ്പർ നാലു മണി പലഹാരം തയ്യാറാക്കാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചീരവട ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചീര – ഒരു കപ്പ്, കടല പരിപ്പ് – 1 കപ്പ്, ഗ്രീൻപീസ്- 1/4 കപ്പ് ,പെരുംജീരകം – 11/2 ടീസ്പൂൺ, ഇഞ്ചി – ചെറിയ കഷണം, കായ്മുളക് – 3 എണ്ണം, കറിവേപ്പില, ഗരം മസാല – 1 ടീസ്പൂൺ, കായം – 1/2 ടീസ്പൂൺ, അരിപ്പൊടി – 1 ടേബിൾ സ്പൂൺ. അiപ്പോൾ ഇനി ഉണ്ടാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം.

ആദ്യം കടല പരിപ്പ് വൃത്തിയാക്കി കഴുകിയതിനു ശേഷം 3 മണിക്കൂർ കുതിരാൻ വയ്ക്കുക. അതുപോലെ ഗ്രീൻപീസ് കഴുകി 4 മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം 3 മണിക്കൂർ കഴിഞ്ഞ് മിക്സിയുടെ ജാറിൽ കടല പരിപ്പ്, ഗ്രീൻപീസ്, ഇഞ്ചി, പെരുംജീരകം, പച്ചമുളക്, കായ്മുളക്, പെരുംജീരകം പകുതി ചേർക്കുക, ഗരം മസാല – 1/2 ടീസ്പൂൺ, മിക്സിയിലിട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ മാറ്റുക. അതിൽ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും, കായവും, ബാക്കി പെരും ജീരകവും,ഉപ്പും ചേർത്ത് കുഴച്ച് വയ്ക്കുക.

ശേഷം നമ്മൾ കഴുകി വച്ച ചീര ചെറുതായി അരിഞ്ഞ് ഇതിൻ്റെ കൂടെ ചേർത്ത് നല്ല രീതിയിൽ കുഴച്ച് വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. ശേഷം കുഴച്ചു വച്ച ചീരയും പരിപ്പും മിക്സ് ചെയ്തത്പരിപ്പ് വട ഷെയ്പ്പിൽ പരത്തിയെടുക്കുക.

എണ്ണ ചൂടായ ശേഷം ഓരോന്നായി ഇട്ട് ഫ്രൈ ചെ യ്തെടുക. എല്ലാം ഇതുപോലെ ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നമ്മുടെ രുചികരമായ ചീരവടറെഡി. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.

x