അപാര രുചിയിൽ ചമ്മന്തി തയാറാക്കാം. ചോറിന് ഒപ്പവും, കപ്പക്ക് ഒപ്പവും കഴിക്കാം.

കപ്പ ചോറ് എന്നിങ്ങനെയുള്ളവ കഴിക്കുമ്പോൾ കൂടെ കഴിക്കാൻ പറ്റുന്ന ചമ്മന്തി. ആവശ്യം വരുന്ന ചേരുവകളും തയ്യാറാക്കുന്ന രീതിയും കീഴെ നൽകിയിരിക്കുന്നു. ഇതിനായി 15 ഉള്ളി കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഇവ ചെറിയ കഷ്ണങ്ങളായി അരിയുക. ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വിളിക്കുന്ന ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി എല്ലാം ചേർത്ത് ഇളക്കുക. ഉള്ളി ചെറുതായി വാടി വരുമ്പോൾ ഇതിലേക്ക് 7 വെളുത്തുള്ളി അല്ലി ചേർത്ത് ഇളക്കുക. ശേഷം 10 വറ്റൽമുളകും ചേർക്കുക. വറ്റൽ മുളകിന്റെ നിറം മാറി വരുമ്പോൾ ഇതിലേക്ക് ഒരു നാരങ്ങാ വലുപ്പത്തിലുള്ള പുള്ളി ചേർക്കുക.

ഇതോടൊപ്പം അല്പം കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. പുളി നന്നായി മൊരിഞ്ഞു വരുമ്പോൾ തീ കെടുത്താവുന്നതാണ്. ശേഷം ഇവ ഒരു മിക്സിയുടെ ജാറിലേക്ക് ചെറു ചൂടിൽ ചേർക്കുക. ശേഷം ഇവ നന്നായി അരച്ചെടുക്കുക.

ഈ സമയം അരച്ചെടുത്തിരിക്കുന്ന ചമ്മന്തിക്ക് ഉപ്പ് ഉണ്ടോ എന്ന് നോക്കാവുന്നതാണ്. ഇതോടൊപ്പം ആവശ്യമെങ്കിൽ ഉപ്പും ചേർക്കാം. ഏറ്റവുമൊടുവിൽ ചോറിനൊപ്പമോ കപ്പക്ക് കൂടെയോ ഇത് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x