തണുപ്പിച്ച സലാഡ് ആയും, ചൂടോടെ കൂട്ടാൻ ആയും കഴിക്കാൻ പറ്റുന ഒരു റെസിപി. ഒരു കപ്പ് കട്ട തൈര് മതി

വളരെ എളുപ്പം തന്നെ കട്ട തൈര് ഉപയോഗിച്ച് ഒരു കൂട്ടാൻ തയ്യാർ ആക്കിയാലോ. ഒരു ബൗളിലേക്ക് ഒരു സബോള സ്ലൈസ്സായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് 2 തക്കാളി ചെറുതായി അരിഞ്ഞത്, നാലു പച്ചമുളക് വട്ടത്തിലരിഞ്ഞത്, ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുമ്പിയെടുക്കുക. മറ്റൊരു ബൗളിൽ നല്ല പുളിയുള്ള കട്ട തൈര് എടുക്കുക

ഇത് ചെറുതായി ടിസ്പൂൺ ഉപയോഗിച്ച ഇളക്കിവയ്ക്കുക. ഈ തൈര് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന സബോളയുടെ കൂട്ടിലേക്ക് ഒഴിക്കുക. ഒഴിച്ചിരിക്കുന്ന തൈര് കൂടുതൽ ആകാതെ നോക്കണം. ഒരല്പം കട്ടിയുള്ള രീതിയിൽ വേണം ഇതിന്റെ മൊത്തത്തിൽ ഉള്ള മിക്സ്. ഒരു ഇടി കല്ലിൽ അരടീസ്പൂൺ കടുകിട്ട് ഇടിച്ചെടുക്കുക. ഈ കടുക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിൽ ചേർത്ത് നന്നായി ഇളക്കുക.

ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. ഇതോടൊപ്പം കാൽ ടീസ്പൂൺ ഉലുവയും, നാല് തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കുക. വേപ്പില ചെറുതായി വാടി വരുമ്പോൾ 5 ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. ചെറിയ ഉള്ളിയുടെ നിറം ചെറുതായി മാറിവരുമ്പോൾ ഇതിലേയ്ക്ക് 3 വറ്റൽ മുളക് നടു കീറിയത് ചേർക്കുക.

ഇവയെല്ലാം നന്നായി വഴറ്റി വരുമ്പോൾ തീ കെടുത്താവുന്നതാണ്. ശേഷം കാൽ ടീസ്പൂൺ കായം പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഈ കൂട്ട് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കട്ടത്തൈരിന്റെ മുകളിൽ അല്പം മുളകുപൊടി വിതറി, അതിന് മുകളിൽ ഒഴിക്കുക. ശേഷം ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് ചോറിന്റെ കൂടെ ചൂടോടെ കഴിക്കാവുന്നതാണ്. വേണമെങ്കിൽ തണുപ്പിച്ച് ബിരിയാണിയുടെ കൂടെ സാലഡ് ആയും കഴിക്കാം.

Credits : Lillys natural tips

x