ഇഡലി മാവ് ഉപയോഗിച്ച് കപ്പ് കേക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പം.

ഈ പലഹാരം ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. മൂന്ന് ശർക്കര ചെറുതായി മുറിച്ച് ഒരു പാനിലേക്ക് ഇടുക. ശർക്കര ലായനി ഉണ്ടാക്കുവാൻ ആവശ്യമായ വെള്ളവും ഒഴിച്ച് ശർക്കര ലായനി തയ്യാറാക്കുക. തയ്യാറാക്കിയ ശർക്കര ലായനി മറ്റൊരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക.

രണ്ട് കപ്പ് ഇഡ്ഡലി മാവിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര ലായനി ചേർക്കുക. ഇവ രണ്ടും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നന്നായി മിക്സ് ആക്കിയതിനു ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, മധുരം ബാലൻസ് ആവുന്നതിനായി ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.

ഇഡ്ഡലി മാവിന്റെ കട്ടിയിൽ വേണം ഈ മാവ് ഇരിക്കേണ്ടത്. മാവിന് ആവശ്യത്തിന് കട്ടിയില്ലെങ്കിൽ, ആവശ്യത്തിന് അരിപ്പൊടി ചേർക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക. ബേക്കിംഗ് സോഡ താല്പര്യമില്ലാത്തവർക്ക് ചേർക്കണം എന്നില്ല.

തയ്യാറാക്കിയിരിക്കുന്ന ഈ മാവ് ഒരു ഇഡ്ഡലിത്തട്ടിൽ ഓരോന്നിലും ഒഴിക്കുക. ശേഷം ആവി കയറ്റി വേവിക്കുക. ഏകദേശം 20 മിനിറ്റ് ആണ് വേവിക്കേണ്ടത്. നന്നായി ബന്ധത്തിനു ശേഷം ഇവ പുറത്തേക്ക് എടുത്ത് ചൂടാറാൻ വയ്ക്കുക. വളരെ എളുപ്പം തന്നെ ഇഡ്ഡലി മാവ് കൊണ്ട് കപ്പ് കേക്ക് ഉണ്ടാക്കിയിരിക്കുകയാണ്.

Credits : Amma Secret recipes

x