അഞ്ചുമിനിറ്റുകൊണ്ട് ക്രിസ്പിയായി കഴിക്കാൻ സാധിക്കുന്ന പലഹാരം തയ്യാറാക്കാം.

ഒരു പാനിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർക്കുക. ഇതിലേക്ക് ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ഫ്ലേക്സും, അര ടീസ്പൂൺ ചെറിയ ജീരകവും, അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കി തിളപ്പിക്കുക. ഈ നേരം കൊണ്ട് രണ്ടു ഉരുളക്കിഴങ്ങു തൊലി എല്ലാം കളഞ്ഞ് വൃത്തിയാക്കി ഗ്രേറ്റ് ചെയ്തു എടുക്കുക.

ഗ്രേറ്റ് ചെയ്ത് എടുത്ത ഉരുളക്കിഴങ്ങ് വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. ഇതിൽ നിന്നും വെള്ളം എല്ലാം കളഞ്ഞ് ഉരുളക്കിഴങ്ങ് തിളച്ചുകൊണ്ടിരിക്കുന്ന കൂട്ടിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കാൻ വെക്കുക. ഇതോടൊപ്പം ഒരു കപ്പ് റവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ ചുരുക്കി വെച്ച് രണ്ട് മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

ഇവ നന്നായി വെന്തതിന് ശേഷം തീ കെടുത്തി ചൂടാറാൻ വയ്ക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി ചെറുചൂടിൽ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഏത് ആകൃതിയിൽ വേണമെങ്കിലും പലഹാരം തയ്യാറാക്കാം. ഇഷ്ടമുള്ള ആകൃതിയിൽ ആക്കി വെച്ചിരിക്കുന്ന ഓരോനും മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.

ഒരു പാനിൽ ഇവ ഫ്രൈ ചെയ്യാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഓരോന്നായി ഇട്ടു കൊടുത്ത് ഫ്രൈ ചെയ്യുക. എല്ലാ വശത്തും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാവുന്നതാണ്. ബാക്കിയുള്ള മാവും ഇതുപോലെ ചെയ്തെടുക്കുക. ശേഷം കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x