ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. രുചി ഇരട്ടിയാകും.

എല്ലാ നോൺവെജ് പ്രിയരുടേയും ഇഷ്ടവിഭവമാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ കൊണ്ടുള്ള പല വെറൈറ്റികളും നമ്മുടെ നാട്ടിൽ തന്നെ സുലഭമാണ്. എന്നാൽ വീടുകളിൽ പലപ്പോഴും അത്തരം വെറൈറ്റി ഡിഷുകൾ ഒന്നും പല ആളുകളും ട്രൈ ചെയ്യാറില്ല. പക്ഷേ എല്ലാവരും ട്രൈ ചെയ്യുന്ന ഒരു ഡിഷ് ആണ് ചിക്കൻ ഫ്രൈ എന്നത്.

പക്ഷേ റസ്റ്റോറൻറ്കളിൽ  ലഭിക്കുന്ന അതേ രുചിയിൽ പല ആളുകൾക്കും ചിക്കൻ ഫ്രൈ ഉണ്ടാക്കാനും  സാധിക്കാറില്ല. ചില പൊടിക്കൈകൾ ശ്രദ്ധിച്ച് കഴിഞ്ഞാൽ ഇതിന്റെ സ്വാദ്  ഇരട്ടിയാക്കാൻ സാധിക്കും. അപ്പോൾ നമുക്ക് ഒരു സ്പെഷ്യൽ ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം  നല്ലതുപോലെ കഴുകി വൃത്തിയാക്കിയ  ചിക്കൻ ആവശ്യത്തിന് എടുക്കുക.

ശേഷം അതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചി ചേർത്ത് കൊടുക്കുക. അല്പം സോയസോസ് കൂടി ആഡ് ചെയ്തു, ആവശ്യമുള്ള ഉപ്പ്, മഞ്ഞൾപൊടി,മുളകുപൊടി എന്നിവയും ആഡ് ചെയ്ത് കൊടുക്കുക. ശേഷം ഇതിലേക്ക് അല്പം ചില്ലിസോസ് ആഡ് ചെയ്യുക. അതുകഴിഞ്ഞ് ഇതിലേക്ക് അല്പം മല്ലിപ്പൊടിയും കുറച്ചു വിനിഗറും  കൂടി ആഡ് ചെയ്യുക.

ശേഷം ഇതിലേക്ക് ഫ്ലേവറിനായി അല്പം കുരുമുളകുപൊടി ചേർത്തു കൊടുക്കുക. ഒപ്പം തന്നെ ഒരു അരമുറി നാരങ്ങ പിഴിഞ്ഞ് ചേർക്കുക. ഇനി ഇതിലേക്ക് ആഡ് ചെയ്യേണ്ടത് കോൺഫ്ലവറും  അതുപോലെതന്നെ കോൺഫ്ളക്സും  ആണ്. ക്രിസ്പിയായി കിട്ടാൻ വേണ്ടിയാണ് കോൺഫ്ളക്സ് ആഡ് ചെയ്യുന്നത്.

ഇവയെല്ലാം ചേർത്തതിനുശേഷം നല്ലതുപോലെ കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കാനായി വയ്ക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കൻ പീസുകൾ ഓരോന്നായി ഇട്ട് വറുത്ത് കോരിയെടുക്കുക. എല്ലാ വശവും നല്ലതുപോലെ വേവാനായി ശ്രദ്ധിക്കണം.

ശേഷം സർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. റസ്റ്റോറൻറ്കളിൽ നിന്ന് ലഭിക്കുന്നത് പോലെ തന്നെ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചിക്കൻ ഫ്രൈ ആണിത്. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കണം.

x