ക്രീമി ആയിട്ടുള്ള പുഡിങ് ഉണ്ടാക്കാൻ പഠിച്ചാലോ? വളരെ എളുപ്പം.

വളരെ ക്രീമി ആയിട്ടുള്ള ഒരു പുഡിങ് ഉണ്ടാക്കിയാലോ. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചുരൂപയുടെ ബൂസ്റ്റ് രണ്ടെണ്ണം പൊട്ടിച്ച് ചേർക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാരയുടെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്നതാണ്.

ഇതിലേക്ക് ഒന്നര ഗ്ലാസ് പാൽ ചേർക്കുക. തിളപ്പിച്ചാറിയ പാലും തിളപ്പിക്കാത്ത പാലും ചേർക്കാവുന്നതാണ്. ഇതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി ചേർക്കുക. കോൺഫ്ലവർ പൊടിയുടെ പകരം മൈദയും ചേർക്കാവുന്നതാണ്. ശേഷം ഒരു ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡ് ചേർക്കുക.

മിൽക്ക് മെയ്ഡിന്റെ പകരം പാൽപ്പൊടി ആയാലും കുഴപ്പമില്ല. എല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കാൻ വെച്ച് അതിലേക്ക് ഒഴിക്കുക. ഒരു ടീ സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി കൊണ്ട് ഇരിക്കുക. ഇവ നന്നായി കുറുകി വരുന്നത് വരെ ഇളക്കി കൊണ്ട് ഇരിക്കുക. നന്നായി കുറുകി വന്നാൽ തീ കെടുത്താവുന്നതാണ്.

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കുക. ചൂടാറിയത്തിന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഫ്രീസറിൽ ആണെങ്കിൽ ഒരു മണിക്കൂർ തണുപ്പിക്കുക. താഴെയാണെങ്കിൽ രണ്ടുമണിക്കൂർ തണുപ്പിക്കണം. നന്നായി തണുത്തതിന് ശേഷം എടുത്ത് കഴിക്കുകയാണെങ്കിൽ ക്രീമി ആയിട്ടുള്ള പുഡിങ് ആസ്വദിക്കാവുന്നതാണ്.

Credits: ഉമ്മച്ചിന്റെ അടുക്കള by shareena