കോൺഫ്ലേക്സ് മിക്സചർ വളരെ എളുപ്പം തയ്യാറാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും

കോൺഫ്ലേക്സ് മിക്സചർ വളരെ എളുപ്പം തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.

ഇതേ വെളിച്ചെണ്ണയിലേക്ക് 50ഗ്രാം നിലക്കടല ഇട്ട് ഫ്രൈ ചെയ്ത് മാറ്റുക. ശേഷം ഇതിലേക്ക് ഒരു പിടി വറ്റൽമുളകും ഇട്ട് ഫ്രൈ ചെയ്ത് എണ്ണയിലേക്ക് കോരി മാറ്റുക. ശേഷം ഇതേ എണ്ണയിലേക്ക് ഒരുപിടി കറിവേപ്പില ഇട്ട് മൂപ്പിച്ച് എടുക്കുക. ഏറ്റവുമൊടുവിൽ 250 ഗ്രാം കോൺഫ്ലേക്സ് വെളിച്ചെണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക.

തീ കുറച്ച് വെച്ചുവേണം ഇവയെല്ലാം ചെയ്തെടുക്കുവാൻ. കോൺഫ്ലേക്സ് എല്ലാം ഒരുമിച്ച് ഫ്രൈ ചെയ്യണമെന്നില്ല. ചട്ടിയുടെ വലുപ്പത്തിനനുസരിച്ച് കുറേശ്ശെ കോൺഫ്ലേക്സ് ഫ്രൈ ചെയ്ത് മാറ്റിയാൽ മതിയാകും. കോണ്ട്ര ചെയ്തെടുത്ത കോൺഫ്ലേക്സ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി എണ്ണ ഊറാൻ വെക്കുക.

എണ്ണ ഊറിയതിന് ശേഷം ഇത് മറ്റൊരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് നേരത്തെ വരുത്ത് വെച്ചിരുന്ന എല്ലാ കൂട്ടുകളും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായം പൊടിയും ചേർത്ത് മിക്സ് ചെയ്യുക.

Credits : sruthis kitchen

x