കടകളിൽ നിന്നും വാങ്ങുന്ന കോൾഡ് കോഫി ഇനി വീട്ടിലും ഉണ്ടാക്കാം. ഇത്രയും എളുപ്പമോ😍

വളരെ എളുപ്പം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ കോൾഡ് കോഫി ഉണ്ടാക്കിയെടുത്താലോ. ഇതിലേക്ക് ആവശ്യമായത് വെറും രണ്ട് രൂപയുടെ കോഫി പൊടിയാണ്. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ടു രൂപയുടെ ബ്രൂ ഇൻസ്റ്റന്റ് കോഫി പൊടി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.

ഇതിലേക്ക് ഒരു അഞ്ച് ഐസ്ക്യൂബ് ചേർക്കുക. ശേഷം മധുരത്തിന് ആവശ്യമായി രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. ഇതോടൊപ്പം ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർക്കുക. ഇവയെല്ലാം ചേർത്തതിന് ശേഷം ഇതിലേക്ക് മിൽക്ക്മെയ്ഡ് രണ്ട് ടേബിൾ സ്പൂൺ ചേർക്കുക.

ഇതിലേക്ക് രണ്ട് ഗ്ലാസ് പാലും ചേർക്കുക. ഇവയെല്ലാം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. മധുരം പോരാ എങ്കിൽ ആവശ്യത്തിന് പഞ്ചസാര ഇടാവുന്നതാണ്. ശേഷം മറ്റൊരു ഗ്ലാസ്സിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ കോൾഡ് കോഫി വളരെ മധുരത്തോടെ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x