വളരെ എളുപ്പം തന്നെ വിപിംഗ് ക്രീം ഇല്ലാതെ കേക്ക് തയ്യാറാക്കാം. ആർക്കും ചെയ്തെടുക്കാം.

ഇതിനായി ആവശ്യമായിരിക്കുന്ന ചേരുവകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഇൻസ്റ്റന്റ് കോഫി പൗഡർ 10 രൂപയുടെ ഒരു പേക്ക് പൊട്ടിച്ച് ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. കാൽ കപ്പ് തിളച്ച വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.

വളരെ ക്രിമിയായി വരുന്നതുവരെ ഇങ്ങനെ ഇളക്കികൊണ്ട് ഇരിക്കുക. കേക്കിന് ഉപയോഗിക്കുന്ന വിപ്പിംഗ് ക്രീമിന് പകരമായി ഉപയോഗിക്കുന്ന ക്രീം ആണിത്. ഈ ക്രീം ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കുക. ഈ സമയം കൊണ്ട് ഒരു പാക്കറ്റ് hide and seek ബിസ്ക്കറ്റ് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിച്ചെടുക്കുക.

പൊടിച്ചെടുത്ത ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ക്രീമിൽ നിന്നും ഒരു ടേബിൾ സ്പൂൺ ചേർക്കുക. ഇതിലേക്ക് കാൽകപ്പ് ചെറുചൂട് പാലും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ ബേക്കിംഗ് ചെയ്യാൻ ആയിട്ടുള്ള ബാറ്റർ റെഡി ആയിരിക്കുകയാണ്. ഒരു കേക്ക് ടിന്നിന്റെ എല്ലാ വശത്തും ഓയിൽ തടവി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ഒഴിക്കുക. ഒരു പാൻ ചൂടാക്കി വെച്ചതിനു ശേഷം അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് ടിൻ ഇറക്കിവെച്ച് ആവി കേറ്റി ബേക്ക് ചെയ്യുക.

അര മണിക്കൂറിന് ശേഷം കേക്ക് ടിൻ പുറത്തേക്ക് എടുത്തു കേക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. കേക്ക് നന്നായി ചൂടാറിയതിനു ശേഷം ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം തേക്കുക. കേക്കിന്റെ എല്ലാ വശത്തും ക്രീം തേച്ചുപിടിപ്പിക്കുക. കേക്കിന് ഭംഗി കുട്ടുന്നതിനായി ഇതിന്റെ മുകൾവശത്ത് ചോക്ലേറ്റ് സിറപ്പ് ഉപയോഗിച്ച് വരകൾ ഇട്ടുകൊടുക്കാം.

Credits : She book