വളരെ എളുപ്പം തന്നെ 2 ചേരുവകൾ ഉണ്ടെങ്കിൽ ചോക്ലേറ്റ് കോഫി തയ്യാറാക്കാം.

ഡയറി മിൽക്കും, ബ്രൂ കോഫി പൗഡറും ഉണ്ടെങ്കിൽ ഒരു അടിപൊളി ചോക്ലേറ്റ് കാപ്പി തയ്യാറാകാം. ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു രൂപയുടെ രണ്ട് പാക്കറ്റ് ഇൻസ്റ്റന്റ് കോഫി പൗഡർ ചേർക്കുക. ഇതിലേക്ക് മൂന് ടീ സ്പൂൺ പഞ്ചസാര ചേർക്കുക.. മധുരത്തിന് അനുസരിച്ച് പഞ്ചസാരയുടെ അളവിൽ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്.

ഇതോടൊപ്പം രണ്ട് ടീസ്പൂൺ തിളച്ച വെള്ളം ചേർക്കുക. ശേഷം ഇതിലേക്ക് 20 രൂപയുടെ ഡയറി മിൽക്ക് ഒരെണ്ണം ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ വേണം ഈ പേസ്റ്റ് തയ്യാറാക്കി എടുക്കുവാൻ.

നല്ല ക്രീമി ആയിട്ടാണ് ഇത് അരച്ച് കഴിഞ്ഞാൽ ഉണ്ടാവുക. ഉണ്ടാക്കി വെച്ചിരിക്കുന്ന ഈ ക്രീം ഒരു ഗ്ലാസ്സിലേക്ക് രണ്ട് ടീസ്പൂൺ ചേർക്കുക. കടുപ്പം കൂടുതൽ വേണ്ട വ്യക്തികൾക്ക് കൂടുതൽ ക്രീം ഗ്ലാസിൽ ഒഴിക്കാവുന്നതാണ്. ഇതേ ഗ്ലാസിലേക്ക് നന്നായി തിളപ്പിച്ച് പത്തപിച്ച പാൽ ചേർക്കുക. ശേഷം ഒരു ടിസ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചോക്ലേറ്റ് കോഫി കുടിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x