വളരെയെളുപ്പം ചില്ലി ഗാർലിക് നൂഡിൽസ് തയ്യാറാകാം.

ഒരു പാനിലേക്ക് അല്പം വെള്ളമൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് 20 രൂപയുടെ ഒരു പാക്കറ്റ് നൂഡിൽസ് ഇടുക. ന്യൂഡിൽസിന് ഒപ്പം കിട്ടുന്ന രണ്ട് പാക്കറ്റ് മസാലയും ഇതിലേക്ക് ചേർക്കുക. ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ, അര ടീസ്പൂൺ കശ്മീരി മുളകുപൊടിയും ചേർക്കുക. ഇവയെല്ലാം മിക്സ് ചെയ്തു അടച്ചുവെച്ച് വേവിച്ചെടുക്കുക.

ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ സോയാസോസ്, ഒരു ടീസ്പൂൺ പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക. ഇതിലേക്ക് 15 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.

വെളുത്തുള്ളിയുടെ നിറം മാറുമ്പോൾ ഇതിലേക്ക് ക്യാപ്സിക്കം നാല് ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത് ചേർക്കുക. മൂന്ന് ടേബിൾസ്പൂൺ സവാളയും ചെറുതായി അരിഞ്ഞത് ചേർക്കുക. ഇവയെല്ലാം ചെറുതായി വഴറ്റി വരുമ്പോൾ ഇതിലേക്ക് പൊടിച്ച വറ്റൽമുളക് ഒന്നര ടേബിൾ സ്പൂൺ ചേർക്കുക.

വറ്റൽമുളക് മൂത്ത് വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന സോസ് വെള്ളം ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി കുറുകി വരുന്നതുവരെ മിക്സ് ചെയ്യുക. കുറുകി വന്നാൽ ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ന്യൂഡിൽസ് ചേർക്കുക. ന്യൂഡിൽസും മസാലയും നന്നായി മിക്സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Lillys Natural Tips