വെറും 10 മിനിറ്റിനുള്ളിൽ തന്നെ ഒരടിപൊളി ചിക്കൻ പലഹാരം ഉണ്ടാക്കാം. വളരെ എളുപ്പം.

250 ഗ്രാം ബോൺലെസ് ചിക്കൻ ചെറുതായി അരിഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് രണ്ട് ബ്രെഡ് ചേർത്ത് അതും അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ കുരുമുളകു പൊടിയും, നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും, രണ്ട് ടേബിൾസ്പൂൺ മൈദ പൊടിയും ചേർക്കുക.

ഇവയെല്ലാം ചേർത്തതിന് ശേഷം വീണ്ടും നന്നായി അരച്ചെടുക്കുക. അരച്ചെടുത്തിരിക്കുന്ന ഈ മിക്സ് മറ്റൊരു ബൗളിലേക്ക് മാറ്റുക. മറ്റൊരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് ബീറ്റ് ചെയ്തെടുക്കുക. മറ്റൊരു പ്ലേറ്റിൽ അല്പം മൈദ പൊടി വെക്കുക. ഇതോടൊപ്പം മറ്റൊരു പ്ലേറ്റിൽ അല്പം ബ്രെഡ് പൊടിയും വെക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ചെറിയ സ്ക്വയർ ഷേപ്പിൽ ഉണ്ടാക്കിയെടുക്കുക.

ഇവ മൈദ പൊടിയിൽ മുക്കിയതിനുശേഷം മുട്ടയുടെ മിക്സിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി മാറ്റി വെക്കുക. ഇതേ പോലെ ബാക്കി ഉള്ളതും ചെയ്തെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നും ഇട്ട് കൊടുത്ത് ഫ്രൈ ചെയ്യുക. തീ ചുരുക്കി വെച്ച് ഇരുവശവും നന്നായി മൊരിയിച്ചെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ വരുമ്പോൾ കോരിയെടുത്ത് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x