ഈയൊരു സ്നാക്സ് കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ചിക്കൻ റൈസ് ഫ്ലവർ സ്നാക്സ്.


കുട്ടികൾക്കൊക്കെ ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു സ്നാക്സാണ് ചിക്കൻ റൈസ് ഫ്ലവർ സ്നാക്സ്. ഈയൊരു സ്നാക്സ് ഉണ്ടാക്കാൻ അധികം ബുദ്ധിമുട്ടൊന്നുമില്ല. അപ്പോൾ ഈ സൂപ്പർ സ്നാക്സ് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

കൊട്ടില്ലാത്ത ഇറച്ചി – 250 ഗ്രാം, ഇഞ്ചി – 1 ടീസ്പൂൺ, വെളുത്തുള്ളി – 1 ടീസ്പൂൺ, സ്പ്രിംങ് ഒനിയൻ – കുറച്ച്, ഉപ്പ് – 1/4 ടീസ്പൂൺ, സോയ സോസ് – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, അരിപ്പൊടി – 1 ടീസ്പൂൺ, ബസ്മതി റൈസ് – 1 കപ്പ്. ഈ കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് ഈയൊരു സ്നാക്സ് തയ്യാറാക്കി എടുക്കാം.

ആദ്യം ബസ്മതി റൈസ് ഒരു ബൗളിലിട്ട് കഴുകി സോക്ക് ചെയ്ത് വയ്ക്കുക. ഒരു മണിക്കൂർ നേരമെങ്കിലും സോക്ക് ചെയ്ത് വയ്ചിക്കണം. പിന്നെ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കുക. അരച്ചതിനു ശേഷം അതെടുത്ത് ഒരു ബൗളിലോട്ട് മാറ്റുക. പിന്നെ അതിൽ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സാക്കുക. ശേഷം കുരുമുളക് പൊടിയും ഉപ്പും ചേർത്ത് മിക്സാക്കുക.

പിന്നെ അരിപ്പൊടി ചേർത്ത് മിക്സാക്കുക. ശേഷം സോക്ക് ചെയ്ത ബസ്മതി റൈസ് എടുത്തു വയ്ക്കുക. പിന്നെ ചിക്കൻ മിക്സ് ചെറിയ ഉരുളകളാക്കി എടുക്കണം. കൈയിൽ കുറച്ച് എണ്ണ തടവി ഉരുളകളാക്കുക. ശേഷം ബസ്മതി റൈസിൽ മുക്കിയെടുത്തു വയ്ക്കുക. പിന്നെ ഒരു ഇഡ്ഡിലി തട്ടിൽ ആവി വരുന്ന പാത്രം എടുത്ത് വയ്ക്കുക. ഏത് സ്റ്റീം ചെയ്യാൻ പറ്റുന്ന പാത്രവും ഉപയോഗിക്കാം. ശേഷം ഇഡ്ഡിലി പാത്രത്തിൽ വെള്ളം ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി തിളച്ച ശേഷം നമ്മൾ തയ്യാറാക്കി വച്ച ബസ്മതി റൈസിൽ മുക്കിയ ഉരുളകൾ ആവിയിൽ വയ്ക്കാൻ പാത്രത്തിൻ്റെ മുകളിൽ ഒരു വാഴയില വയ്ക്കുക. ശേഷം അതിൻ്റെ മുകളിൽ ഓരോ ഉരുളകളായി തൊടാതെ വയ്ക്കുക.

ഒരു 30 മിനുട്ട് വേവിച്ച ശേഷം തുറന്നു നോക്കുക. നല്ല രുചികരമായ ചിക്കൻ റൈസ് ഫ്ലവർ റെഡിയായിട്ടുണ്ടാവും. ഇത് സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി നമുക്ക് കഴിക്കാവുന്നതാണ്. വളരെ രുചികരമായ ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു.