ടേസ്റ്റി ആയ ചിക്കൻ പഫ്സ് ബേക്കറി രുചിയിൽ നമ്മുടെ വീട്ടിൽ !!! ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

പഫ്സ് ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വെറൈറ്റി ആണ് ചിക്കൻ പഫ്സ് . ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം അടുപ്പിൽ പാൻ വെച്ച് ചൂടാക്കിയശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് വലിപ്പമുള്ള ഒരു സവാള വളരെ ചെറിയതായി അരിഞ്ഞ് ചേർക്കുക.

ഇത് വഴറ്റിയ ശേഷം ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. രണ്ടു മിനിറ്റു നേരം ഇത് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ചേർക്കുക. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്.

ആദ്യമായി ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. ശേഷം അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അരടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് കൊടുക്കുക. പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് 200 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇത് 5 മിനിറ്റ് നേരം നന്നായി വഴറ്റിയശേഷം ഇതിലേക്ക് കാൽ കപ്പ് വെള്ളവും ചേർക്കുക. ഇനി ഇത് അടച്ചു വച്ച് വെള്ളം വറ്റുന്നതുവരെ വേവിക്കുക.

അതിനു ശേഷം തീ ഓഫ് ചെയ്യുക. ഫീലിങ് ഇവിടെ തയ്യാറായിരിക്കുന്നു. അതിനുശേഷം പഫ്സ് പേസ്ട്രി ആവശ്യാനുസരണം പരത്തി ചതുരത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇനി ഇതിന്റെ അറ്റങ്ങളിൽ വെള്ളം പുരട്ടി കൊടുക്കുക. അതിനു ശേഷം ഇതിനു നടുവിലായി തയ്യാറാക്കിവെച്ച ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുത്തു ഒട്ടിച്ചു വയ്ക്കുക.

ഇനി ഇത് പതിനഞ്ച് മിനിറ്റ് നേരം തണുക്കാനായി വയ്ക്കുക. അതിനു ശേഷം ഇതിനു മുകളിലായി മുട്ട തേച്ച് പിടിപ്പിച്ച ശേഷം പ്രീ ഹിറ്റ് ചെയ്ത ഓവനിൽ 250 ഡിഗ്രി സെൽഷ്യസ് ചൂടിൽ ബേക്ക് ചെയ്തെടുക്കുക. വളരെ ടേസ്റ്റിയായ ചിക്കൻ പഫ്സ് തയ്യാർ.

x