ചിക്കൻ പാർട്ട്സ്സ് ഇങ്ങനെ തയ്യാറാക്കി നോക്കു. വളരെ എളുപ്പം തയ്യാറാക്കാം.

ഇതിനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് അര ടിസ്പൂൺ ഉലുവ ചേർക്കുക. ഇതോടൊപ്പം രണ്ട് വറ്റൽ മുളക് പൊട്ടിച്ച് ഇടുക. ഇതിലേക്ക് 5 പച്ചമുളക് നടു കീറിയതും,ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് ഇളക്കി മിക്സ് ചെയ്ത് വഴറ്റുക.

ശേഷം രണ്ട് സബോള സ്ലൈസ് ആയി അറിഞ്ഞ് ചേർത്ത് ഇളക്കുക. ഇതേ സമയം ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്. ഇവ ചെറുതായി വഴന്ന് വരുമ്പോൾ ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾസ്പൂൺ മുളക് പൊടി, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല, എന്നിവ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് വഴറ്റുക.

ശേഷം ഇതിലേക്ക് രണ്ട് കിലോഗ്രാം നാടൻ കോഴിയുടെ ലിവർ കഴുത്ത് ഭാഗം ചേർക്കുക. ഇതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് മസാലയുമായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും ചേർത്ത ഇളക്കി അടച്ച് വെച്ച് 15 മിനിറ്റ് വേവിക്കുക.

15 മിനിറ്റിന് ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം ഒരു വാഴ ഇല കൊണ്ട് മൂടി രണ്ട് മിനിറ്റ് കൂടി വേവിക്കുക. ശേഷം തീ കെടുത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Sruthis Kitchen