ചിക്കൻ കൊണ്ട് ഒരു വെറൈറ്റി വിഭവം ഉണ്ടാക്കിയാലോ? ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. ചിക്കൻ മോമോസ് റസ്റ്റോറൻറ് രുചിയിൽ ഇനി വീട്ടിലും ഉണ്ടാക്കാം.

ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ നോൺവെജ് പ്രിയരുടെ ഏറ്റവും ഇഷ്ടവിഭവങ്ങൾ ആയിരിക്കും. ചിക്കൻ കൊണ്ടുള്ള പല വിഭവങ്ങളും കഴിച്ചിട്ടുണ്ടെങ്കിലും ചിക്കൻ മോമോസ് എന്ന വിഭവം പല ആളുകളും കഴിച്ചിരിക്കാൻ സാധ്യതയില്ല. റസ്റ്റോറൻറ്കളിലാണ് കൂടുതലായി ഈ ഒരു വിഭവം നമുക്ക് ലഭിക്കുക.

എന്നാൽ ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. അത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ എണ്ണ ഒഴിക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുക്കുക.

ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ആഡ് ചെയ്ത് നല്ലതുപോലെ വഴറ്റുക. ഉള്ളി ഒരു ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റേണ്ടതുണ്ട്. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ ചിക്കൻ പീസുകൾ ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് അൽപം കുരുമുളകുപൊടിയും, സോയസോസും കൂടി ആഡ് ചെയ്യുക.

ശേഷം ഒരു 15 മുതൽ 20 മിനിറ്റ് വരെ അടച്ചുവച്ച് വേവിക്കണം. അതിനുശേഷം ഇതിലേക്ക് അല്പം മല്ലിയില വിതറി കൊടുക്കുക. ശേഷം ഇത് തണുക്കാനായി മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് ഒരു പാത്രത്തിൽ അല്പം മൈദ എടുക്കുക. ആവശ്യത്തിന് ഉപ്പ് ആഡ് ചെയ്ത് കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. വെള്ളം കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ശേഷം ഒരു സ്പൂൺ എണ്ണ കൂടി ആഡ് ചെയ്തു ചപ്പാത്തി കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റിയെടുക്കുക. അതുകഴിഞ്ഞ് ഇത് ചപ്പാത്തി പരത്തുന്നത് പോലെ പരത്തി എടുത്തു അതിനു നടുവിൽ നേരത്തെ മാറ്റി വച്ചിരിക്കുന്ന മിക്സ് ഓരോ സ്പൂൺ വീതം ആഡ് ചെയ്തു ആവശ്യമുള്ള ഡിസൈനിൽ പൊതിയുക. ശേഷം ഒരു ഇഡ്ഡലി തട്ടെടുത്തു അതിൽ വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക.

ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ വേവിക്കേണ്ടതുണ്ട്. ശേഷം സർവ്  ചെയ്ത് ഉപയോഗിക്കുക. വളരെ ടേസ്റ്റി ആയിട്ടുള്ള റസ്റ്റോറൻറ്കളിൽ നിന്ന് ലഭിക്കുന്നത് പോലെയുള്ള ചിക്കൻ മോമോസ് ഇത്ര എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കുക.

x