ആരെയും കൊതിപ്പിക്കുന്ന സ്പെഷൽ മയോണൈസ് ചിക്കൻ കറി. സൂപ്പർ രുചിയിൽ.


ഇന്നൊരു സ്പെഷൽ ചിക്കൻ കറി ഉണ്ടാക്കി നോക്കാം. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ കറിയാണിത്. പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ചിക്കൻ വിഭവമാണിത്. ഈയൊരു കറിയുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ താഴെ കൊടുക്കാം.

ചിക്കൻ – 1/2 കിലോ, ഇഞ്ചി – 1 കഷണം, വെളുത്തുള്ളി – 6 എണ്ണം, പച്ചമുളക് – 2 എണ്ണം, കറിവേപ്പില – കുറച്ച്, ഉള്ളി – 2 എണ്ണം, കാപ്സികം – 1/2 കഷണം, കുരുമുളക് പൊടി – 3 ടീസ്പൂൺ, ടൊമാറ്റോ സോസ് – 11/2 ടേബിൾ സ്പൂൺ, സോയ സോസ് – 1 ടീസ്പൂൺ, ചൂടുവെള്ളം – 1/2 കപ്പ്, ഉപ്പ് – ആവശ്യത്തിന്, മല്ലിയില – 3 ടേബിൾ സ്പൂൺ, മയോണൈസ് – 1/2 കപ്പ്. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാം.

ആദ്യം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പെയ്സ്റ്റിടുക. അതിൻ്റെ പച്ചമണം മാറി വരുമ്പോൾ വളരെ ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. കുറച്ച് കറിവേപ്പില ചേർക്കുക. മിക്സാക്കുക. ശേഷം കുരുമുളക് പൊടി ചേർത്ത് മിക്സാക്കുക.

ഇനി കാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത് ഉപ്പും ചേർത്ത് വഴറ്റുക. ശേഷം ടൊമാറ്റോ സോസും, സോയ സോസും ചേർത്ത് വഴറ്റുക. പിന്നീട് ചിക്കൻ കഴുകിയെടുത്ത് ഇതിൽ ചേർത്ത് മിക്സാക്കുക. ശേഷം കുറച്ച് ഉപ്പ് ചേർത്ത് മൂടിവയ്ക്കുക.

പിന്നെ ക്രീമിയായി വരുമ്പോൾ കുറച്ച് മല്ലി ഇല ചേർത്ത് വഴറ്റുക. മൂടിവച്ച് വറ്റി വരുന്നതുവരെ വഴറ്റുക. ശേഷം അത് ഇറക്കി വച്ച് തണിയാൻ വയ്ക്കുക. തണുത്ത ശേഷം മയോണൈസ് ചേർക്കുക. നല്ല രീതിയിൽ മിക്സാക്കി വയ്ക്കുക. ശേഷം കുറച്ച് മല്ലിയില ചേർത്ത് സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. ചപ്പാത്തിയുടെ കൂടെയൊക്കെ കഴിക്കാൻ സൂപ്പർ രുചിയാണ്.

x