ചിക്കൻ ഇങ്ങനെ വെച്ച് നോക്കിയിട്ടുണ്ടോ? വളരെ സ്വദിഷ്ട്ടമായ ചിക്കൻ മജ്ബൂസ് എളുപ്പത്തിൽ തയ്യാറാക്കാം..!!

എന്ന് വളരെ സ്വാദിഷ്ടമായ സ്പെഷ്യൽ നോൺവെജ് വിഭവമാണ് പരിചയപ്പെടുത്തുന്നത്. ടേസ്റ്റിയായ മജ്ബൂസ് എങ്ങനെയാണ് തയാറാക്കി എടുക്കുന്നത് എന്ന് നോക്കാം.. ഇതിനായി ഒരു ബൗളിൽ 4 കപ്പ് ബസുമതി റൈസ് എടുക്കുക. നന്നായി കഴുകിയശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് കുതിരാൻ ആയി വെക്കുക.

ഈ സമയം അടുപ്പിൽ ഒരു വലിയ പാൻ വച്ച് അതിലേക്ക് 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. സൺഫ്ലവർ ഓയിലോ അല്ലെങ്കിൽ ഒലിവ് ഓയിലോ മാത്രമേ ചേർക്കാൻ പാടുളളൂ. അതിനുശേഷം ഇതിലേക്ക് രണ്ടു കഷണം കറുവപ്പട്ട, നാല് ഏലക്ക, ഒരു ടീസ്പൂൺ മുഴുവൻ കുരുമുളക്, 2 ബേലീവ്‌സ് എന്നിവ കൊടുക്കുക. ശേഷം ഇതിലേക്ക് 2 സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുക.

അതിനുശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, 2 ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും ചേർക്കുക. ഇവയുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് 2 വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനു ശേഷം പ്രധാന ചേരുവയായ മജ്ബൂസ് മസാല രണ്ട് ടേബിൾ സ്പൂൺ ചേർക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ ഗരം മസാല പൊടിയും ചേർക്കുക. ഇനി ഇത് നന്നായി മൂത്തുവരുമ്പോൾ ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി വെച്ചത് ഇതിലേക്ക് ഇട്ട് കൊടുക്കുക.

ഇനി ഇത് നന്നായി മിക്സ് ആക്കിയ വിശേഷം രണ്ട് ഉണക്ക നാരങ്ങ ചെറുതായി തൊലി പൊളിച്ച് ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇത് നന്നായി മിക്സ് ആക്കിയതിനുശേഷം ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. നാല് കപ്പ് അരിക്ക് എട്ട് കപ്പ് വെള്ളം എന്നുള്ള കണക്കിലാണ് ഒഴിക്കേണ്ടത്. ഇത് നന്നായി ഇളക്കി വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കുതിർത്തുവച്ച അരി ഇട്ടു കൊടുക്കുക. ഇനി ഇത് നന്നായി ഇളക്കിയതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ചെറുതായൊന്ന് വറ്റുന്നതുവരെ തീ കൂട്ടി വെച്ച് തിളപ്പിക്കുക. അതിനുശേഷം മൂടിവെച്ച് വേവിക്കണം.

ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. നന്നായി വെന്തു വരുമ്പോൾ പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്. സ്വാദിഷ്ഠമായ ചിക്കൻ മജ്ബൂസ് തയ്യാറായിരിക്കുന്നു..

x