വളരേ സ്പെഷ്യൽ ആയ രീതിയിൽ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയാലോ? ഇങ്ങനെ ചെയ്തു നോക്കൂ…

ഇന്ന് വളരെ ടേസ്റ്റിയായ “ചിക്കൻ കൊണ്ടാട്ടം” എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു ബൗളിലേക്ക് 500 ഗ്രാം എല്ലില്ലാത്ത ചിക്കൻ എടുക്കുക. ഇത് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. അതിനു ശേഷം ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞപ്പൊടി ചേർക്കുക. അതിനുശേഷം മുളകുപൊടി മൂന്ന് ടീസ്പൂൺ ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനു ശേഷം ഇതിലേക്ക് ഒരു ചേറു നാരങ്ങാനീര് ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി അടുപ്പിൽ പാൻ വെച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക.

എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് മസാല പുരട്ടി വെച്ച ചിക്കൻ ഓയിലിലേക്ക് ഇട്ട് കൊടുത്തത് നന്നായി ഫ്രൈ ചെയ്തെടുക്കുക. ഇത് കോരി മാറ്റിയതിനുശേഷം അതേ പാനിൽ അല്പം കൂടെ ഓയിൽ ഒഴിച്ചു ചൂടാക്കിയ ശേഷം അതിലേക്ക് 10 ചുവന്നുള്ളി, 2 പച്ചമുളക് കീറിയത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇത് നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർക്കുക.

ഇനി ഇതിലേക്ക് രണ്ട് വറ്റൽമുളക് പൊട്ടിച്ചിടുക. ഗ്രേവി ആവശ്യമെങ്കിൽ അരക്കപ്പ് വെള്ളം കൂടി ചേർത്ത് കുറുക്കി എടുക്കുക. വളരെ ടേസ്റ്റിയായ ചിക്കൻ കൊണ്ടാട്ടം തയ്യാർ.

x