അടിപൊളി ചിക്കൻ കറുമുറു ഇങ്ങനെ ഉണ്ടാക്കി നോക്കൂ. രുചിയൂറും സ്നാക്ക്സ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

വൈകുന്നേരങ്ങളിൽ ചായക്ക് ഒരു വ്യത്യസ്ത വിഭവം ട്രൈ ചെയ്താലോ. ചിക്കൻ വെച്ചുകൊണ്ടുള്ള ഒരു കറു മുറു ഐറ്റം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ചു കൊടുക്കുക. ഈ ഓയിൽ ഒന്ന് ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുക.

അതുപോലെതന്നെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ടു കൊടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ശേഷം നന്നായി ഇളക്കി മൂടി വെച്ച് വേവിക്കണം. രണ്ട് മിനിറ്റ് മൂടി വെച്ച്‌ വേവിച്ച ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. അതിനുശേഷം മുക്കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് കൊടുക്കുക.

ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ചുവെച്ച ചിക്കന്റെ വെള്ളം അല്പം ഒഴിക്കണം. ചിക്കൻ വേവിക്കുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത ശേഷമാണ് വേവിച്ചെടുക്കുന്നത്. ഇനി ഈ ചിക്കൻ നന്നായി പൊടിച്ചെടുക്കണം. ഇത് ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കണം.

അതിനുശേഷം ഉപ്പ് ആവശ്യമെങ്കിൽ അതും ചേർക്കുക. അതിനുശേഷം ഇതിലേക്ക് 2 ഉരുളൻകിഴങ്ങ് വേവിച്ചെടുത്തത് ഉടച്ചു ചേർക്കുക. ഇനി ഇതും കൂടി നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്തു മാറ്റി വെക്കുക. ഫീല്ലിംഗ് ഇവിടെ തയ്യാറായിരിക്കുന്നു. ഇനി ഇതിനാവശ്യമായ ഉള്ള കോട്ടിംഗ് തയ്യാറാക്കണം. അതിനായി ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ മൈദ പൊടി ഇടുക.

അതിനു ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പും മുളകുപൊടിയും ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്തെടുക്കുക.

അതിനുശേഷം തയ്യാറാക്കി വെച്ച ഫില്ലിംഗ് കട്ലറ്റ് പരുവത്തിൽ ഉരുട്ടിയെടുത്ത് മുട്ട ബീറ്റ് ചെയ്തതിൽ മുക്കി എടുത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന മൈദ പൊടിയിൽ മുക്കി എടുത്തശേഷം ഫ്രൈ ചെയ്തെടുക്കുക. വളരെ ടേസ്റ്റ് ആയ ചിക്കൻ കറുമുറു സ്നാക്സ് തയ്യാർ.

x