ഒരു തവണ ഇങ്ങനെ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. വായിൽ കപ്പലോടും.

നമ്മുടെ വീടുകളിൽ ചിക്കൻ കറി ആയും ഫ്രൈ ചെയ്തു ഉപയോഗിക്കാറുണ്ട്. എങ്കിൽ എന്ന് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ചിക്കൻ ഫ്രൈ ആണ് ഉണ്ടാക്കിയെടുക്കുന്നത്. തട്ടുകട സ്പെഷ്യൽ ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ള ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.

ഇനി ഇത് കത്തി ഉപയോഗിച്ച് ചെറുതായി വരഞ്ഞു കൊടുക്കണം. ചിക്കന്റെ ഉള്ളിൽ മസാല നന്നായി പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക. ഇനി ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.

അതിനുശേഷം ഒരു മീഡിയം വലിപ്പമുള്ള നാരങ്ങ മുഴുവനായി പിഴിഞ്ഞെടുത്ത നീര് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് മുക്കാൽ ടീസ്പൂൺ പെരിഞ്ചീരകം ചതച്ച് ചേർക്കുക.

അതിനു ശേഷം വറ്റൽമുളക് ക്രഷ് ചെയ്തെടുത്തത് മൂന്ന് ടേബിൾ സ്പൂൺ ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. ഇനി ഇതിലേക്ക് രണ്ട് ടീ സ്പൂൺ കോൺഫ്ലവർ, ഒന്നരടീസ്പൂൺ വറുത്ത അരിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. കുറച്ച് കറിവേപ്പില കൂടി ഇട്ട ശേഷം ഇതെല്ലാംകൂടി നന്നായി മിക്സ് ചെയ്യുക.

ചിക്കനിലേക്ക് നന്നായി തന്നെ ഇവയെല്ലാം തേച്ചു പിടിപ്പിക്കണം. അതിനു ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ശേഷം ഒന്നുകൂടെ മിക്സ് ചെയ്യുക. പിന്നെ ഇത് ഒരു മണിക്കൂർ നേരം മൂടി വെച്ച് ഫ്രിഡ്ജിൽ വയ്ക്കണം. അതിനുശേഷം അടുപ്പിൽ എണ്ണ ചൂടായതിനു ശേഷം ചിക്കൻ പീസുകൾ നന്നായി ഫ്രൈ ചെയ്തെടുക്കുക.

അടച്ചു വെച്ച് ഫ്രൈ ചെയ്യുന്നത് ചിക്കൻ നന്നായി സോഫ്റ്റാവാൻ സഹായിക്കും. അതിനുശേഷം ഇത് കോരി മാറ്റുക. കുറച്ചു വെളുത്തുള്ളി ഇതേ എണ്ണയിൽ തൊലിയോട് കൂടെ വറുത്തു കോരുക. അതിനു ശേഷം പാനിലേക്ക് അല്പം ഓയിൽ ഒഴിച്ച് കുറച്ച് സവാള നീളത്തിൽ അരിഞ്ഞതും ഈ വറുത്തു വെച്ച വെളുത്തുള്ളിയും അല്പം ഇഞ്ചിയും മൂന്ന് പച്ചമുളക് നീളത്തിൽ കീറിയതും ചേർത്ത് നന്നായി ഇളക്കുക.

ഇതൊന്ന് വാടി വരുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീര് കൂടി ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ നാടൻ തട്ടുകട ചിക്കൻ ഫ്രൈ തയ്യാറായിരിക്കുന്നു.

x