ഒരു തവണ ചെറുപഴം ഇങ്ങനെ ചെയ്ത് നോക്കു.

ചെറു പഴം ഉപയോഗിച്ച് ഒരു അടിപൊളി ഡെസെർട്ട് തയ്യാറാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.ഇതിനായി അര ടേബിൾ സ്പൂൺ കസ്കസ് അല്പം വെള്ളത്തിൽ ചേർത്ത് കുതിർക്കാൻ വയ്ക്കുക.

ഇതേസമയം നന്നായി പഴുത്ത നാല് ചെറുപഴം ഉടച്ചെടുക്കുക. ഉടച്ചെടുത്ത ചെറു പഴത്തിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര മതിയാകും. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബൂസ്റ്റ് പൊടി ചേർക്കുക.

ഇതിനുപകരമായി വാനില എസൻസും, ഏലക്കായയും ചേർക്കാവുന്നതാണ്. ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ശേഷം അര കപ്പ് തണുത്ത പാൽ ഒഴിക്കുക. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് പാലിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.

ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. നന്നായി ഇളക്കി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് നേരത്തെ കുതിർക്കാൻ വെച്ചിരുന്ന കസ്കസും ചേർത്ത് മിക്സ് ചെയ്യുക. ശേഷം നന്നായി ഇളക്കി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x