വളരെ എളുപ്പത്തിൽ ചെമ്മീൻ റോസ്‌റ്റ് തയ്യാറാക്കിയാലോ?

വളരെ എളുപ്പത്തിൽ ചെമ്മീൻ റോസ്‌റ് തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം അതിലേയ്ക്ക് പെരുംജീരകം, മല്ലി, ജീരകം, ഉലുവ, കുരുമുളക്, ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് ഏകദേശം 3 – 4 മിനിറ്റ് വരെ നന്നായി വഴറ്റുക. കുറച് നേരത്തേക്ക് ഇത് തണുക്കാൻ വെക്കുക .

ഇതിലേക്ക് ഒരല്പം പുളി വെള്ളം കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. നേരത്തെ മസാലകൾ വറുത്തെടുത്ത അതേ പാനിലേയ്ക്ക് അല്പം നെയ്യ് ഒഴിച്ച് കറിവേപ്പിലയും സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള നന്നായി വഴന്ന് വന്നാൽ ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ മസാല പേസ്റ്റ് ചേർത്ത് കൊടുക്കാം.

ഇതെല്ലാം നന്നായി ഇളക്കി വേവിക്കുക. ഇനി ഇതിലേയ്ക്ക് നേരത്തെ വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് കൊടുക്കുക. അല്പം നാരങ്ങാ നീരും ചേർത്ത് എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. മസാല ചെമീനിൽ നന്നായി പിടിക്കണം.

ഇനി പാൻ അടച്ച് വെച്ച് 5-7 മിനിറ്റ് വരെ പാകം ചെയ്യാം. ചെമ്മീൻ നന്നായി പാകമായി വരുന്നത് വരെ ഇത് തുടരുക. ചെമ്മീൻ റോസ്റ്റ് തയ്യാറായി. ഇതിലേക്ക് മല്ലിയില ചേർത്ത് അലങ്കരിച്ച ശേഷം വിളമ്പാവുന്നതാണ്.