ചെമ്പരത്തി പൂവ് വെച്ച് കറി തയ്യാറാക്കിയാലോ. പഴമക്കാരുടെ രീതിയിൽ.

ചെമ്പരത്തിപ്പൂ ഉപയോഗിച്ച് കറി തയ്യാറാക്കിയാലോ. അഞ്ച് ഇതൾ ഉള്ള ചെമ്പരത്തിപ്പൂവാണ് ഇതിനായി ആവശ്യം വരുന്നത്. ഇതിനായി 25 ചെമ്പരത്തി പൂവിന്റെ പൂമ്പൊടിയും ഞെട്ടും മാറ്റി കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ ചെമ്പരത്തി പൂവ് തോരൻ കഴിയുന്ന രീതിയിൽ ചെറിതായി അരിഞ്ഞ് മാറ്റുക.

ഇതേ സമയം ഒരു മണി ചട്ടി ചൂടാക്കാൻ വെക്കുക. ഇതിലേക്ക് 2 ഗ്ലാസ് വാളൻപുളി പിഴിഞ്ഞ വെള്ളം ചേർക്കുക. ഇതോടൊപ്പം ഇരുവുള്ള മുളകുപൊടി ഒരു ടേബിൾസ്പൂൺ മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആറ് പച്ചമുളക് നെടുകെ കീറിയത്, 10 ചെറു ഉള്ളി വട്ടത്തിലരിഞ്ഞത്, രണ്ട് തണ്ട് കറിവേപ്പിലയും, ആവശ്യത്തിന് കായം പൊടിയും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.

ഇവ നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക് ഒരു ശർക്കരയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇവ നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക് നേരത്തെ മുറിച്ച് വച്ചിരുന്ന ചെമ്പരത്തിപ്പൂ മുഴുവനായി ചേർക്കുക. ഇവ നന്നായി ഇളക്കി ചെറു ചൂടിൽ വേവിക്കുക. ഇതേ സമയം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും, ഒരു തണ്ട് കറിവേപ്പിലയും, 10 ചെറു ഉള്ളി വട്ടത്തിൽ അരിഞ്ഞതും, മൂന്ന് വറ്റൽമുളകും ചേർക്കുക. ഇവ നന്നായി ഇളക്കി വഴറ്റി എടുക്കുക. ശേഷം ഇവ തിളച്ച് കൊണ്ടിരിക്കുന്ന ചെമ്പരത്തിയിലേക്ക് ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കി തീ കെടുത്താവുന്നതാണ്. ശേഷം ആവശ്യാനുസരണം എടുത്ത് കഴിക്കുക.

Credits : Lillys Natural tips

x