വളരെ എളുപ്പം ഒരു വ്യത്യസ്തമായ ചട്ടിണി ഉണ്ടാക്കിയാലോ.

ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് അരക്കപ്പ് തൊലികളഞ്ഞ വെളുത്തുള്ളിയുടെ അല്ലി ചേർക്കുക. ഇതിലേക്ക് രണ്ട് സബോള അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് 5 വറ്റൽ മുളകും ചേർത്ത് എല്ലാം കൂടി നന്നായി വഴറ്റിയെടുക്കുക.

നന്നായി വഴറ്റി എടുത്ത ഈ കൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. കൂടുതലായി വരുന്ന വെളിച്ചെണ്ണയും ഈ മിക്സിയുടെ ജാറിലേക്ക് ചേർക്കാവുന്നതാണ്. ഇതിലേക്ക് ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ പുളിയും നിങ്ങളുടെ ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ കശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഒട്ടും കട്ടകൾ ഒന്നുമില്ലാതെ അരച്ചെടുക്കണം. ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക.

ശേഷം ഇതിലേക്ക് നേരത്തെ അരച്ചുവെച്ചിരിക്കുന്ന കൂട്ട് ചേർക്കുക. ഒരല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒന്ന് ചൂടാക്കിയെടുത്താൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഈ ചട്ടിണി ഇഡലിയോടൊപ്പവും ദോശയോടൊപ്പവും എല്ലാം കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x