തേങ്ങ ഇല്ലാതെ ചട്നി ഉണ്ടാക്കാം. വളരെ എളുപ്പം

ദോശ ഇഡ്ഡലി എന്നിവ കഴിക്കുവാനായി സാധാരണ തേങ്ങ അരച്ചാണ് ചട്നി ഉണ്ടാകാറുള്ളത്. എന്നാൽ തേങ്ങ അരക്കാതെ തന്നെ ചട്നി ഉണ്ടാക്കാൻ സാധിക്കും. ഇതിലേക്ക് ആവശ്യമായ ചേരുവകളും, എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു തക്കാളി, ഒരു സബോള, രണ്ട് അല്ലി വെളുത്തുള്ളി , മൂന് വറ്റൽ മുളക്, ഒരു ടേബിൾസ്പൂൺ പൊട്ടുകടല. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും, 3 വറ്റൽമുളകും ഒരു ടേബിൾ സ്പൂൺ പൊട്ടുകടലയും, ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർക്കുക.

ഇവ ഒരു 3 മിനിറ്റ് നന്നായി വഴറ്റുക. ശേഷം തീ ചുരുക്കി ചൂടാറാൻ വയ്ക്കുക. ചൂടാറിയതിനു ശേഷം ഈ കൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതോടൊപ്പം കാൽ കപ്പ് വെള്ളവും ചേർക്കുക. ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക.

ഇതിലേക്ക് ഒരു സ്പൂൺ കടുക് ഇട്ട് പൊടിച്ചെടുക്കുക. ഇതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും നേരത്തെ അരച്ചു വെച്ച കൂട്ടും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി ചൂടായാൽ തീ ചുരുക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇഡ്ഡലിയുടെ കൂടെയും ദോശയുടെ കൂടെയും കഴിക്കാവുന്നതാണ്.

Credits : walk with me by jenishanajeeb

x