മൂന് സബോള വീട്ടൽ ഉണ്ടോ. ചാറ്റ് ഒണിയൻ മസാല തയ്യാറാക്കാം.

മടിയുള്ള വ്യക്തികളാണോ നിങ്ങൾ? എങ്കിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വളരെ സ്വാദുള്ള വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. നിമിഷ നേരം കൊണ്ട് തന്നെ തയ്യാറാക്കാം. മൂന് സബോള കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഇവ നീളത്തിൽ സ്ലൈസ് ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക.

കട്ട് ചെയ്തിരിക്കുന്ന ഓരോ കഷ്ണത്തിനും അത്യാവശ്യം കട്ടി വേണ്ടതാണ്. ഇവ മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് മൂന്നു തണ്ട് കറിവേപ്പില കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ എരുവിന് അനുസരിച്ചു പച്ചമുളക് നീളത്തിൽ അരിഞ്ഞ് ചേർക്കുക.

ഏകദേശം നാല് പച്ചമുളക് മതിയാകും. ഇതോടൊപ്പം എരിവുള്ള മുളകുപൊടി ഒരു ടീസ്പൂൺ ചേർക്കുക. ഈ വിഭവത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ ചേരുവയാണ് ചാറ്റ് മസാല. അതുകൊണ്ടുതന്നെ ഇതിലേക്ക് ഒരു ടീസ്പൂൺ ചാറ്റ് മസാലയും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കുക.

ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് ഇവയെല്ലാം കൈ ഉപയോഗിച്ച് ഇളക്കി മിക്സ് ചെയ്യുക. ചാറ്റ് ഒണിയൻ മസാല തയ്യാറായിരിക്കുകയാണ്. ചോറിന്റെ കൂടെയും, ബിരിയാണിയുടെ കൂടെയും എന്തിന് കട്ലേറ്റിന്റെ കൂടെയും ഇത് കൂട്ടി കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x