ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് വ്യത്യസ്തമായ രീതിയിൽ രുചികരമായ വിഭവം തയ്യാറാക്കാം. വളരെ കുറവ് ചേരുവകൾ.

ബാക്കിവരുന്ന ചപ്പാത്തി ഇങ്ങനെ ചെയ്തു നോക്കൂ. വളരെ എളുപ്പം വ്യത്യസ്തമായ രീതിയിൽ രുചികരമായ വിഭവം തയ്യാറാക്കാം. ഈ വിഭവം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

ഇതിനായി ബാക്കിവന്ന രണ്ട് ചപ്പാത്തി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇവ മിക്സിയിൽ ക്രഷ് ചെയ്തെടുക്കുക. മറ്റൊരു പാൻ ചൂടാക്കാൻ വയ്ക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ഉരുക്കുക. ഇതിലേക്ക് ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക.

ഇവ നെയ്യിൽ ഇട്ട് നന്നായി ഇളക്കി മിക്സ്സ് ചെയ്തതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ശേഷം ഇവ നന്നായി വഴറ്റി എടുക്കുക. നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരവിയത് ചേർക്കുക.ഇവ നല്ല പോലെ മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് പൊടിച്ച് വെച്ചിരുന്ന ചപ്പാത്തി മുഴുവനായി ഇടുക.

ശേഷം ചപ്പാത്തി തയ്യാറാക്കിയ മിക്സിയിൽ നന്നായി ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അര ടിസ്പൂൺ ഏല്ലക്ക പൊടിയും ചേർത്ത് ഇളക്കിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x