ആവണക്ക് എണ്ണ ഉണ്ടെങ്കിൽ ഇത്രയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാം..!! മിക്ക ആളുകൾക്കും അറിയാത്ത ഉപയോഗങ്ങൾ.. ഏതെല്ലാമാണെന്ന് നോക്കൂ..

ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ആവണക്കെണ്ണ. എന്നാൽ പലപ്പോഴും ആവണക്കെണ്ണയുടെ പല അത്ഭുത ഗുണങ്ങളും അറിയാതെ പോകുന്നുണ്ട്. മുടി വളർച്ചയുടെ കാര്യത്തിൽ ആവണക്കെണ്ണ വലിയ പങ്കു വഹിക്കുന്നുണ്ട്.

തലയോട്ടിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ മാറ്റുന്നതിന് ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാൽ ആവണക്കെണ്ണ തലയിൽ ഉപയോഗിക്കുമ്പോൾ മറ്റ് എണ്ണകളുടെ കൂടെ അതേ അളവിൽ തന്നെ മിക്സ് ചെയ്തു വേണം ഉപയോഗിക്കുവാൻ.

ആവണക്കെണ്ണയുടെ തിക് കൺസിസ്റ്റൻസി ആണ് ഇങ്ങനെ ചെയ്യുന്നതിന് കാരണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് തിളച്ച വെള്ളത്തിന്റെ മുകളിൽ മറ്റൊരു പാത്രം വെച്ച് ആവണക്കെണ്ണ ചേർത്ത് മിക്സ് ചെയ്ത എണ്ണ ഒഴിച്ചു കൊടുത്തു ചെറിയ രീതിയിൽ ചൂടാക്കി വേണം ഉപയോഗിക്കുവാൻ.

താരൻ അകറ്റുന്നതിനും ഇത് വളരെ നല്ലൊരു മാർഗമാണ്. പുരുഷൻമാർക്ക് താടിയും മീശയും വരുന്നതിനു വേണ്ടി ആവണക്കെണ്ണ ഇതേ രീതിയിൽ തന്നെ മറ്റ് എണ്ണകളും ആയി തുല്യ അളവിൽ മിക്സ് ചെയ്ത് ചെറിയ ചൂടോടുകൂടി ഉപയോഗിച്ചാൽ മതിയാകും.

ദിവസം രണ്ട് തവണ ഈ രീതിയിൽ മസാജ് ചെയ്തു കൊടുക്കണം. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും കൺപീലിയും പുരികവും വളരുവാൻ വേണ്ടി ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. മുട്ടിലും മറ്റുഭാഗങ്ങളിലും ഉണ്ടാകുന്ന വേദനയോട് കൂടിയുള്ള നീരിൽ ആവണക്കെണ്ണ ചെറിയ ചൂടോടുകൂടി തേച്ചുപിടിപ്പിച്ചാൽ വേദന കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

മുഖക്കുരു ഉള്ളവർ ആവണക്കെണ്ണ മുഖക്കുരുവിൽ തേച്ചു കൊടുക്കുന്നതും മുഖക്കുരു മാറ്റുന്നതിന് സഹായിക്കും. സ്കിന്നിനെ മോയിസ്ചറൈസർ ആക്കി വെക്കാൻ ആവണക്കെണ്ണ ഉപയോഗിക്കാം. ആവണക്കെണ്ണ ചൂടുവെള്ളത്തിലോ പാലിലോ മിക്സ് ചെയ്തു കഴിക്കുന്നത് മലബന്ധം അകറ്റുവാൻ സഹായിക്കും.

എന്നിരുന്നാലും ഈ രീതിയിൽ അകത്തേക്ക് ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദേശം കൂടി തേടുന്നത് നല്ലതാണ്. ശരിയായ അളവിൽ അല്ല ഒരു വ്യക്തി കഴിച്ചത് എങ്കിൽ ഇത് വയറുവേദനയ്ക്ക്, വയറിളക്കത്തിന്, ശർദ്ദിക്കും കാരണമായേക്കാം.

x