ക്യാരറ്റ് ഉണ്ടെങ്കിൽ ഇങ്ങനത്തെ പലഹാരം തയ്യാറാക്കു. നിങ്ങൾ ഇതുവരെയും കഴിച്ചിട്ടുണ്ടാകില്ല.

ഇതിനായി ഒരു ക്യാരറ്റ് തൊലികളഞ്ഞ് കഴുകിയെടുത്ത് ഗ്രേറ്റ് ചെയ്യുക. ഗ്രേറ്റ് ചെയ്തെടുത്ത അര കപ്പ് ക്യാരറ്റ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് നിങ്ങടെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേർക്കുക. ഏകദേശം കാൽകപ്പ് പഞ്ചസാരയാണ് ചേർക്കേണ്ടത്.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഇവയെല്ലാം പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. ഇവ രണ്ടും നന്നായിളക്കി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരുന്ന ക്യാരറ്റ് പേസ്റ്റ് ചേർക്കുക.

ശേഷം ഇവ നന്നായി മിക്സ് ചെയ്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് എടുക്കുക. ശേഷം ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് കട്ടിയുള്ള രീതിയിൽ പരത്തി എടുക്കുക. ഇതിൽ നിന്നും സ്ക്വയർ ആകൃതിയിൽ മുറിച്ചുമാറ്റുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന കഷ്ണങ്ങൾ ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരുവശം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിടുക. ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ കോരി മാറ്റാവുന്നതാണ്.

Credits : Amma Secret Recipes

x